ഹരിയാനയിലും തിരഞ്ഞെടുപ്പ് ചൂട്; കര്‍ഷകരുടെ പിന്തുണ തേടി പാർട്ടികൾ

haryana-election
SHARE

നിയമസഭ തിരഞ്ഞെടുപ്പില്‍ കര്‍ഷകരുടെ പിന്തുണ ഉറപ്പിക്കാന്‍ അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുകയാണ് ഹരിയാനയിലെ രാഷ്ട്രീയപ്പാര്‍ട്ടികള്‍. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി ഉള്‍പ്പെടേ കര്‍ഷകര്‍ക്ക് നൽകിയ പണത്തിന്റെ പുതിയ കണക്കുമായി ബിജെപി ഇറങ്ങുമ്പോൾ, കർഷക കണ്ണീരിന്റെ പഴയ കണക്കാണ് കോൺഗ്രസിന് പറയാനുള്ളത്.  

വിക്രമിന് ഇത് സന്തോഷത്തിന്റെ നാളുകളാണ്. ഇരുപത്തിയഞ്ച് വർഷത്തെ കാര്‍ഷിക ജീവിതത്തില്‍ ആദ്യമായി മോട്ടോർ ഉപയോഗിച്ച് പാടം നനയ്ക്കാനായി. ബിജെപി സർക്കാരിന്‍റെ വരവോടെ വീട്ടിൽ വൈദ്യുതിയെത്തിയതാണ് കാരണമെന്ന് വിക്രം പറയുന്നു.

കൃഷി ഇവർക്കു ജീവിതമാണ്. ജനസംഖ്യയുടെ അറുപത്തിയഞ്ച് ശതമാനവും കർഷകര്‍. ഗോതമ്പും ഉരുളക്കിഴങ്ങും ഉള്ളിയുമെല്ലാം ഈ മണ്ണിൽ വിളയുന്നു. നല്ലൊരു ശതമാനം ക്ഷീരകർഷകർ കൂടിയുള്ള സംസ്ഥാനം.  അതിനാല്‍ കാര്‍ഷിക പ്രശ്നങ്ങള്‍ ഇപ്പോള്‍ തന്നെ മുഖ്യ വിഷയമായി ബി.െജ.പിയും കോണ്‍ഗ്രസും ഏറ്റെടുത്തുകഴിഞ്ഞു. കര്‍ഷകര്‍ക്ക് നല്‍കിയ ധനസഹായങ്ങള്‍ അഴിമതി കലരാതെ എത്തിക്കാനായെന്നാണ് ബി.ജെ.പിയുടെ അവകാശവാദം. കടക്കെണിയും കർഷകാത്മഹത്യയുമടക്കമുള്ള പ്രശ്നങ്ങൾ ഓർമിപ്പിച്ചാണ് കോൺഗ്രസിന്റെ പ്രചാരണം. വാദ-പ്രതിവാദങ്ങൾ പൊടിപൊടിക്കുമ്പോൾ, ഹരിയാനയുടെ വിധിയെഴുത്തിൽ കർഷക തീരുമാനം ഏറെ നിർണായകമാവും.

MORE IN INDIA
SHOW MORE
Loading...
Loading...