യാത്ര ചെയ്തത് വെറും 15 കിലോമീറ്റര്‍; 4300 രൂപ ഈടാക്കി ഓട്ടോ ഡ്രൈവര്‍; വിചിത്രം

auto-pune
SHARE

പതിനഞ്ച് കിലോമീറ്റര്‍ ദൂരം യാത്ര ചെയ്തതിന് യാത്രക്കാരനോട് 4,300 രൂപ വാങ്ങി ഓട്ടോ ഡ്രൈവര്‍. വിശ്വസിക്കാന്‍ പ്രയാസമുണ്ടല്ലേ? പുനെയില്‍ നടന്ന സംഭവമാണിത്. 

ബെംഗളുരുവില്‍ നിന്നുള്ള എഞ്ചിനിയരാണ് വിചിത്രസംഭവത്തിലെ നായകന്‍. പുനെയിലെ കത്റജില്‍ നിന്ന് യെറവാടയിലേക്കുള്ള യാത്രയിലായിരുന്നു ഇയാള്‍. രണ്ട് സ്ഥലങ്ങളും തമ്മില്‍ 14.5 കിലോമീറ്റര്‍ ദൂരം. സമയം 47 മിനിറ്റ്. 

പുലര്‍ച്ചെ അഞ്ച് മണിക്കാണി ഇയാള്‍ കദ്റജില്‍ ബസിറങ്ങിയത്. ഊബറും ഓലയും ബുക്ക് ചെയ്യാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്നാണ് ഓട്ടോ വിളിക്കാന്‍ തീരുമാനിച്ചത്. യര്‍വാടയിലെത്തി എത്രയായി എന്ന് ചോദിച്ച യാത്രക്കാരന്‍ ഞെട്ടി. 4,300 രൂപ വേണമെന്നായി ‍ഡ്രൈവര്‍. മീറ്ററില്‍ ഈ തുകയാണ് കാണിക്കുന്നതെന്നും ഡ്രൈവര്‍ വാദിച്ചു. 

ഇത്രയും തുക തരാന്‍ കഴിയില്ലെന്ന് പറഞ്ഞതോടെ ഡ്രൈവര്‍ വിശദീകരിച്ചു. നഗരത്തിനുള്ളില്‍ പ്രവേശിക്കുമ്പോഴും പുറത്തുപോകുമ്പോഴും 600 രൂപ നല്‍കണം. അങ്ങനെ 1200 രൂപ. ഓട്ടോ ചാര്‍ജ് 3100 രൂപ. പ്രതിഷേധിച്ചിട്ട് കാര്യമില്ലെന്ന് മനസ്സിലായതോടെ യാത്രക്കാരന്‍ ഡ്രൈവര്‍ ചോദിച്ച പണം നല്‍കി. സമീപത്തെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്. 

MORE IN INDIA
SHOW MORE
Loading...
Loading...