ബസ് ഒാടിച്ചപ്പോൾ ഹെൽമറ്റ് ഇല്ല; ഡ്രൈവർക്ക് പിഴ വിചിത്രം

bus4
പ്രതീകാത്മക ചിത്രം
SHARE

പുതിയ ട്രാഫിക് നിയമം ഉണ്ടാക്കുന്ന പൊല്ലാപ്പുകൾ ചില്ലറയല്ല. ഇപ്പോഴിതാ ഹെൽമെറ്റ് ധരിച്ചില്ല എന്ന് കാണിച്ച് ബസിന് മോട്ടോർ വാഹന വകുപ്പ് 500 രൂപ പിഴ നിൽകിയിരിക്കുന്നു. നോയിഡയിലാണ് സംഭവം.

സ്കൂൾ ബസും സ്വകാര്യ കമ്പനികളുടെ സ്റ്റാഫ് ബസുമായി ഓട്ടം നടത്തുന്ന ട്രാൻസ്പോർട്ട് കമ്പനിക്കാണ് പിഴ ലഭിച്ചത്. സെപ്റ്റംബർ 11 ന് നിയമ ലംഘനം നടത്തിയെന്ന പേരില്‍ മോട്ടോർ വാഹന വകുപ്പിന്റെ ഓൺലൈൻ പോർട്ടലിലാണ് പിഴയെപ്പറ്റിയുള്ള വിവരങ്ങളുള്ളത്. ഏകദേശം 50 ബസുകളുള്ള ട്രാൻസ്പോർട്ട് കമ്പനിയുടെ ഒരു ബസിന്റെ പേരിലാണ് പിഴ വന്നിരിക്കുന്നത്.

സാങ്കേതികമായ തകരാർ മൂലമായിരിക്കും ഇതു സംഭവിച്ചത് എന്നാണ് മോട്ടോർ വാഹന ഉദ്യോഗസ്ഥർ പറയുന്നത്. സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് ഇതിന് മുമ്പ് 4 പ്രവശ്യം ഈ ബസിന് പിഴ ചുമത്തിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറയുന്നു.

MORE IN INDIA
SHOW MORE
Loading...
Loading...