മാന്ദ്യം ‘മറികടക്കണം’; ദേശീയതയും രാജ്യ സുരക്ഷയും തിരഞ്ഞെടുപ്പ് വിഷയമാക്കാന്‍ മോദി

modi20
SHARE

രാജ്യസുരക്ഷയും ദേശീയതയും മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിലും മുഖ്യചർച്ചാവിഷയമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. കശ്മീരും സൈനിക നീക്കങ്ങളും നാസിക്കിലെ റാലിയിൽ ഉന്നയിച്ച് സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ചർച്ചകളുടെ ദിശ നിശ്ചയിച്ചു. മോദി തുടക്കമിട്ട സാഹചര്യത്തിൽ പ്രതിപക്ഷത്തിനും വിഷയങ്ങളോട് മുഖംതിരക്കാനാവില്ല. 

കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന രാജ്യം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പാണ് മഹാരാഷ്ട്രയിൽ വരാനിരിക്കുന്നത്. കേന്ദ്രസർക്കാരിന്റെ സമീപകാല പ്രവർത്തങ്ങളുടെ വിലയിരുത്തലായി വ്യാഖ്യാനിക്കപ്പെടാവുന്ന ഫലം. കശ്മീർ, പൗരത്വ റജിസ്റ്റർ, മുത്തലാഖ്, സാമ്പത്തിക പരിഷ്കാരങ്ങൾ, അങ്ങനെ രണ്ടാം മോദി സർക്കാർ നടപ്പാക്കിയ എല്ലാതീരുമാനങ്ങൾക്കും എതിരെ ഉയരുന്ന രാഷ്ട്രീയ ശബ്ദങ്ങളുടെ വായടപ്പിക്കാൻ തിരഞ്ഞെടുപ്പ് വിജയങ്ങൾക്ക് സാധിക്കുമെന്ന് നരേന്ദ്രമോദിക്കറിയാം. നോട്ടുനിരോധനത്തിന് പിന്നാലെവന്ന ഉത്തർപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പ് ജയം ഒന്നാംമോദി സർക്കാരിന് നൽകിയ ആശ്വാസം ചെറുതല്ല. 2017ലെ ഉത്തര്‍പ്രദേശ് 2019ൽ മഹാരാഷ്ട്രയിലും ആവർത്തിച്ച് കേന്ദ്രസർക്കാരിന്റെ ഭരണവിലയിരുത്തലാക്കി മാറ്റാനാണ് മോദിയുടെ ശ്രമം. 

കൊടുംപ്രളയത്തിൽ വലഞ്ഞ മഹാരാഷ്ട്രയിൽ സർക്കാരിനെതിരെ ഉണ്ടായേക്കാവുന്ന എല്ലാ ഭരണവിരുദ്ധ വികാരങ്ങളെയും പിടിച്ചുനിർത്താൻ ദേശീയതയിലൂന്നിയുള്ള പ്രചാരണത്തിന് സാധക്കുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും തിരിച്ചറിയുന്നു. നിലംതെറ്റി നിൽക്കുന്ന പ്രതിപക്ഷത്തിന് മോദി നിശ്ചയിച്ച അജണ്ടകളെ മറികടക്കാനാകുമോ ഇനി അറിയേണ്ടത്.

MORE IN INDIA
SHOW MORE
Loading...
Loading...