നികുതി ഉദ്യോഗസ്ഥർ ചമഞ്ഞെത്തി; ഇഷ ഷർവാണിയെ വഞ്ചിച്ച് മൂന്നുലക്ഷം തട്ടി

isha-19-08-n
SHARE

നികുതി ഉദ്യോഗസ്ഥരുടെ വേഷത്തില്‍ ആൾമാറാട്ടം നടത്തി നടി ഇഷ ശർവാണിയിൽ നിന്ന് മൂന്ന് ലക്ഷം രൂപ തട്ടിയെടുത്തെന്ന് പരാതി. സംഭവത്തിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തു. ഓസ്ട്രേലിയയിലെ പെർത്തിലാണ്  സംഭവം. 

നികുതി ഉദ്യോഗസ്ഥർ ചമഞ്ഞാണ് പ്രതികള്‍ ഇഷയുടെ താമസസ്ഥലത്തെത്തിയത്. മൂന്ന് ലക്ഷം രൂപ ഓൺലൈനായി പ്രതികള്‍ തട്ടിയെടുത്തു. പിന്നീടാണ് താൻ വഞ്ചിക്കപ്പെടുകയായിരുന്നുവെന്ന് ഇഷക്ക് മനസ്സിലായത്. പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

2005ല്‍ 'കിസ്‌ന' എന്ന ചിത്രത്തിലൂടെയായിരുന്നു ഇഷ ശര്‍വാണി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ഗുഡ് ബോയ് ബാഡ് ബോയ്, ഖരീബ് ഖരീബ് സിംഗിൾ, ഡേവിഡ് എന്നീ ചിത്രങ്ങളിലും  അഭിനയിച്ചു. ഇയ്യോബിന്റെ പുസ്തകം, ഡബിൾ ബാരൽ, അഞ്ച് സുന്ദരികൾ എന്നിവയാണ് ഇഷയുടെ മലയാളസിനിമകൾ. 

MORE IN INDIA
SHOW MORE
Loading...
Loading...