കണ്ടനാട് പള്ളിതർക്കകേസ്; വാക്കാൽ രൂക്ഷവിമർശനം നടത്തി കോടതി

kandanad
SHARE

കണ്ടനാട് പള്ളിത്തർക്ക കേസിൽ സുപ്രീം കോടതി വാക്കാൽ നടത്തിയ രൂക്ഷ പരാമർശങ്ങൾ വിധിപ്പകർപ്പിലും. കേരളം ഇന്ത്യയുടെ ഭാഗമാണെന്നും, സുപ്രീംകോടതി വിധകൾ കേരളത്തിലെ കോടതികൾക്കും ബാധകം ആണെന്നത് ഉൾപ്പെടെയുള്ള പരാമർശങ്ങൾ ആണ് വിധിയിൽ ഉള്ളത്. കോടതി വിധികളുടെ ലംഘനങ്ങൾ ഭാവിയിൽ ആവർത്തിച്ചാൽ ഗൗരവത്തോടെ കാണുമെന്നും വിധിയിൽ പറയുന്നു 

കണ്ടനാട് സെൻ്റ് മേരീസ് ഓർത്തഡോക്സ് സിറിയൻ ചർച്ചിൽ യാക്കോബായ സഭക്ക് ആരാധനയ്ക്ക്  അനുമതി നൽകിയതിൽ ഇൗ മാസം ആറിനാണ് ജസ്റ്റിസ് അരുൺ മിശ്രയുടെ നേതൃത്വത്തിൽ ഉള്ള ബെഞ്ച് ഹൈകോടതിക്ക് എതിരെ അതിരൂഷ വിമർശനങ്ങൾ നടത്തിയത്.  ഇതിൻ്റെ വിധിപ്പകർപ്പ് കഴിഞ്ഞ ദിവസം  പുറത്തുവന്നു. ജസ്റ്റിസ് അരുൺ മിശ്ര വക്കാൽ നടത്തിയ പരാമർശങ്ങൾ എല്ലാം വ്യക്തമായി വിധിപ്പകർപ്പിൽ ഉണ്ട്. കേരളം ഇന്ത്യയുടെ ഭാഗമാണ്. അതിനാൽ സുപ്രീംകോടതിയുടെ വിധികൾ കേരളത്തിനും കൂടി ബാധകം ആണെന്ന് ഹൈകോടതി ഉൾപ്പെടെയുള്ള മനസ്സിലാക്കണം. ഏതുതരം ജുഡീഷൽ അച്ചടക്കം ആണ് ഹൈക്കോടതി ഉത്തരവിൽ നിഴലിക്കുന്നത്. ഭാവിയിൽ ഇത്തരം നടപടികൾ ആവർത്തിച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും വിധിപ്പകർപ്പിൽ പറയുന്നു.

മരടിൽ തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമ്മിച്ച ഫ്ളാറ്റുകൾ പൊളിക്കുന്നത് തടയാൻ ഉടമകൾ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുമ്പോഴാണ് സുപ്രീംകോടതി വിധി മറികടക്കാൻ ശ്രമിക്കുന്നവർക്ക് ശക്തമായ മുന്നറിയിപ്പ് നൽകുന്ന വിധിപ്പകർപ്പ് പുറത്തുവന്നത്. മരട് കേസിലും വിധി പുറപ്പെടുവിച്ചത് ജസ്റ്റിസ് അരുൺ മിശ്രയുടെ ബെഞ്ചാണ് എന്നതും എടുത്തുപറയേണ്ടതാണ്. സഭ കേസിൽ ഉണ്ടായ വിമർശനങ്ങളുടെ പശ്ചാത്തലത്തിൽ മരടിൽ എന്തെങ്കിലും ഇടപെടൽ നടത്താൻ ഹൈക്കോടതി തയ്യാറാകുമോ എന്ന് കണ്ടറിയണം.

MORE IN INDIA
SHOW MORE
Loading...
Loading...