വീട്ടുമുറ്റത്തെ കാർ കത്തി നശിച്ചു; കാരണം എലികൾ; സംഭവിച്ചത്

car4
SHARE

വീടിനുമുന്നിൽ പാർക്ക് ചെയ്തിരുന്ന കാർ കത്തി നശിച്ചു. ഛത്തീസ്ഖണ്ഡിലാണ് സംഭവം. വാഹനം കത്തിനശിക്കാനുള്ള കാരണമറിഞ്ഞപ്പോൾ ഉടമസ്ഥൻ ശരിക്കും ഞെട്ടി. കാരണം തേടിയ വീട്ടുകാരോട് പൊലീസ് പറഞ്ഞു എലികളാണ് വില്ലനെന്ന്.

വാഹനത്തിന്‍റെ ഫ്യൂസ് ബോക്സിനുള്ളിലെ ഇന്‍സുലേഷന്‍ വയറുകള്‍ എലി കരണ്ടതും തുടര്‍ന്നുണ്ടായ ഷോര്‍ട് സര്‍ക്യൂട്ടാണ് തീപ്പിടുത്തത്തിന് കാരണമെന്നുമാണ് പൊലീസിന്‍റെ നിഗമനം. അതേസമയം സ്ഥലത്ത് എലി ശല്യം വ്യാപകമാണെന്നും മറ്റ് ഉപകരണങ്ങളുടെ വയറുകളും എലികള്‍ കരണ്ട് നശിപ്പിക്കാറുണ്ടെന്നും നാട്ടുകാർ‌ പറഞ്ഞു.

ബുധനാഴ്ചയാണ് വിഷ്ണു സഹു എന്നയാളുടെ ഉടമസ്ഥതയിലുള്ള വാഹനത്തിന് തീപിടിച്ചത്. വാഹനത്തിന്‍റെ എഞ്ചിനിലാണ് ഷോര്‍ട് സര്‍ക്യൂട്ട് ഉണ്ടായത്. വീടിന് മുമ്പിലൂടെ പോകുകയായിരുന്ന യാത്രക്കാരാണ് കാര്‍ കത്തുന്നത് ആദ്യം കണ്ടത്. ഇവര്‍ വീട്ടുടമസ്ഥനെ വിവരമറിയിക്കാന്‍ ശ്രമിച്ചെങ്കിലും നല്ല ഉറക്കത്തിലായിരുന്ന ഇയാളെ കാര്യമറിയിക്കാന്‍ സാധിച്ചില്ല. പിന്നീടാണ് കാറിന് തീപിടിച്ച വിവരം ഉടമസ്ഥന്‍ അറിയുന്നത്. തുടര്‍ന്ന് ഇയാള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. 

MORE IN INDIA
SHOW MORE
Loading...
Loading...