യൂണിഫോമില്‍ ടിക് ടോക് വിഡിയോ; പൊലീസുകാരന്‍ വൈറല്‍; ഇനി നടപടി

up-cop-17
SHARE

പൊലീസ് യൂണിഫോമില്‍ ടിക് ടോക് വിഡിയോ ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടിയെടുത്തേക്കും. ഉത്തര്‍ പ്രദേശിലെ ലക്നൗവിലുള്ള പൊലീസ് ഉദ്യോഗസ്ഥനാണ് ടിക് ടോക് വിഡിയോയിലൂടെ പണി വാങ്ങിയത്. 

എസ്ഐ മുഹമ്മദ് ആരിഫ് ആണ് കഴിഞ്ഞ ദിവസം ടിക് ടോക് വിഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. സിനിമാ ഡയലോഗുകള്‍ പറഞ്ഞുള്ള രണ്ട് വിഡിയോകളും വൈറലായി. 'ഇത് പൊലീസ് സ്റ്റേഷന്‍ ആണ്, നിന്റെ അച്ഛന്റെ വീടല്ല, ഞാന്‍ പറയുന്നതുവരെ നീ ഇരിക്കരുത്'' എന്ന ഡയലോഗാണ് ആദ്യവിഡിയോയില്‍ ആരിഫ് പറയുന്നത്. 

രണ്ടാം വിഡിയോയില്‍ സര്‍വീസ് റിവോള്‍വര്‍ ഉയര്‍ത്തിയാണ് ആരിഫിന്റെ പ്രകടനം. ഇതാദ്യമായല്ല ടിക് ടോക് വിഡിയോകളിലൂടെ പൊലീസുദ്യോഗസ്ഥര്‍ പുലിവാല് പിടിക്കുന്നത്. പൊലീസ് സ്റ്റേഷനുള്ളില്‍ നൃത്തം ചെയ്യുന്ന വിഡിയോ പോസ്റ്റ് ചെയ്ത ഗുജറാത്തിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥക്കെതിരെ ജൂലൈയില്‍ നടപടിയെടുത്തിരുന്നു. 

MORE IN INDIA
SHOW MORE
Loading...
Loading...