‘പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങളെ കേൾക്കൂ’; മലാലയ്ക്ക് മറുപടിയുമായി ബിജെപി എംപി

malala
SHARE

കശ്മീർ വിഷയത്തിൽ അഭിപ്രായം പറഞ്ഞ മലാലയ്ക്ക് മറുപടിയുമായി ബിജെപി എംപി ശോഭ കരന്ത്‍ലജെ. മലാലയോട്  പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിനായി സംസാരിക്കൂവെന്നാണ് ശോഭ കരന്ത്‍ലജെ ട്വിറ്ററിലൂടെ മറുപടിയായി നൽകിയത്. ന്യൂനപക്ഷങ്ങള്‍ക്കെതിരെ നിര്‍ബന്ധിത മതപരിവര്‍ത്തനവും ഉപദ്രവവും തുടരുകയാണെന്നും അതിനെതിരെ സംസാരിക്കണമെന്നും ശോഭ കുറിപ്പിലൂടെ  ആവശ്യപ്പെട്ടു. 

‘കുറച്ച് സമയം നിങ്ങള്‍ പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങളോട് സംസാരിക്കണം. ആ വിഭാഗത്തിലെ പെണ്‍കുട്ടികള്‍ക്കെതിരെയുള്ള നിര്‍ബന്ധിത മതപരിവര്‍ത്തനത്തെയും അടിച്ചമര്‍ത്തലിനെതിരെയും നിങ്ങള്‍ സംസാരിക്കണം. വികസന പദ്ധതികള്‍ കശ്മീരിലേക്കു കൂടി വ്യാപിപ്പിക്കുകയാണ്. അടിച്ചമര്‍ത്തല്‍ ഒന്നും നടക്കുന്നില്ല’ ശോഭയുടെ ട്വിറ്ററിൽ കുറിച്ചു. കശ്മീരിലെ ജനതയുടെ അഭിപ്രായം കേള്‍ക്കണമെന്ന് മലാല ട്വീറ്റ് ചെയ്തിരുന്നു.

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...