മോദിക്ക് പെരുമ്പാമ്പും മുതലയും അയക്കാനൊരുങ്ങി; ഗായികക്കെതിരെ നിയമ നടപടി

modi3
SHARE

പെരുമ്പാമ്പിനേയും മറ്റ് ജീവികളേയുമെല്ലാം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനമായി നൽകുമെന്ന് പ്രഖ്യാപിച്ച പാക്കിസ്ഥാൻ ഗായികയ്ക്കെതിരെ നിയമനടപടി. സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു റാബിയുടെ പ്രചാരണം. മുതല, നാല് കൂറ്റന്‍ പെരുമ്പാമ്പുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള ജീവികളെ കയ്യില്‍ പിടിച്ചുകൊണ്ട് ഇവ മോദിക്കുള്ള പ്രത്യേക സമ്മാനങ്ങളാണെന്നും ഇവയുടെ ആഹാരമാകാന്‍ തയ്യാറാകൂ എന്നും റാബി പിര്‍സാദ വീഡിയോയിലൂടെ ഭീഷണിപ്പെടുത്തുന്നു.

ലഹോറിലെ ബ്യൂട്ടി പാര്‍ലറില്‍ റാബ് പിര്‍സാദയുടെ വളര്‍ത്തുമൃഗങ്ങളായ മുതലയെയും പെരുമ്പാമ്പുകളെയും ഉപയോഗിച്ചായിരുന്നു ഭീഷണി. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഈ വീഡിയോ സ്വകാര്യ ചാനല്‍ സംപ്രേക്ഷണം ചെയ്തതോടെ അനധികൃതമായി മൃഗങ്ങളെ കൈവശം വെച്ചതിന് യുവതിക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് പഞ്ചാബ് മൃഗസംരക്ഷണ വിഭാഗം അധികൃതര്‍. 

താന്‍ ഒരു കശ്മീരി യുവതി ആണ്. കശ്മീരികള്‍ക്ക് വേണ്ട പരിഗണന നല്‍കാത്ത മോദിക്ക് വേണ്ടി തയ്യാറാക്കിയ സമ്മാനങ്ങളാണ് ഇവയെന്നും നരകത്തില്‍ പോകൂ എന്നും റാബി പിര്‍സാദ വിവാദ വീഡിയോയില്‍ പറയുന്നതായി ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു. 

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...