റോഡ് നികുതി അടച്ചില്ല, പെർമിറ്റും ഇൻഷൂറൻസുമില്ല; ട്രക്കുടമയ്ക്ക് ആറര ലക്ഷം പിഴ

truck14
പ്രതീകാത്മക ചിത്രം
SHARE

റോഡ് നികുതി അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്ന് ട്രക്ക് ഡ്രൈവർക്ക് ആറര ലക്ഷം രൂപ പിഴ. പുതിയ മോട്ടോർ ഗതാഗത നിയമം അനുസരിച്ചല്ലേ, അതും അതിനപ്പുറവും വരുമെന്ന് പറയാൻ വരട്ടെ. ഈ പിഴക്കണക്ക് പഴയ നിയമം അനുസരിച്ചുള്ളതാണ്.

ഒഡിഷയിലെ സമ്പൽപൂരിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് നാഗാലാന്റ് സ്വദേശിയുടെ ട്രക്ക് പിടികൂടിയത്. ബുക്കും പേപ്പറും പരിശോധിച്ചപ്പോൾ ഡ്രൈവറുടെ നില പരുങ്ങലിലായി. 2014 മുതലുള്ള റോഡ് നികുതിയാണ് കക്ഷി അടയ്ക്കാനുള്ളത്. കൈയ്യോടെ ഫൈൻ എഴുതി നൽകി.

റോഡ് നികുതി മാത്രമല്ലേ എന്ന് കരുതി സമാധാനിക്കേണ്ട. ഇൻഷൂറൻസോ, മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റോ, എന്തിനേറെ പെർമിറ്റ് പോലും ഇല്ല. നാഗാലാന്റുകാരനായ ശൈലേഷ് ലാൽ ഗുപ്തയുടേതാണ് ട്രക്ക്. വണ്ടിയുടെ ഉടമസ്ഥനെത്തി പിഴത്തുക അടച്ചതിന് ശേഷമേ വണ്ടി വിട്ടുനൽകൂവെന്നും മോട്ടോർ വെഹിക്കിൾ വകുപ്പ് വ്യക്തമാക്കി.

നിശ്ചിത സമയത്തിനുള്ളിൽ പിഴ അടച്ചാൽ പഴയ നിരക്കിൽ അടച്ച് വണ്ടി കൊണ്ട് പോകാമെന്നും അല്ലെങ്കിൽ പുതിയ നിരക്കിലുള്ള പിഴ ഈടാക്കുമെന്നും ട്രക്കുടമയ്ക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...