സീറ്റ് ബെൽറ്റിടാതെ പൊലിസ്; വണ്ടി വളഞ്ഞ് ജനം; ഒടുവിൽ തടി തപ്പി; വിഡിയോ

bihar-web
SHARE

മോട്ടോർ വാഹന നിയമം ശക്തമാക്കി പിഴ പുതുക്കിയതിനെതിരെ രാജ്യമെങ്ങും ചർച്ചയും പ്രതിഷേധവും ഉയരുന്നതിനിടെ നിയമലംഘനം നടത്തിയ പൊലിസ് കെണിയിലായ വിഡിയോ വൈറലാവുകയാണ്. ബിഹാറിലെ മുസഫര്‍പുരിൽ ഇന്നലെയാണ് സംഭവമുണ്ടായത്. പിഴ ഈടാക്കുന്നതിൽ കണിശത കാണിക്കുന്ന ഉദ്യോഗസ്ഥര്‍ നിയമം ലംഘിച്ച് മുന്നിൽപെട്ടാൽ ജനം വിടില്ലെന്ന സൂചനയാണീ സംഭവം നൽകുന്നത്. 

സീറ്റ് ബെൽറ്റിടാതെ വന്ന പൊലിസുകാരെ വഴിയിൽ തടഞ്ഞ് ജനം പ്രതിഷേധിക്കുകയാണ്. ഇടയ്ക്ക് അസഭ്യം പറയുന്നതിലേക്ക് വരെ കാര്യങ്ങളെത്തുന്നു. ഗ്ലാസ് താഴ്ത്തി സീറ്റ് ബെല്‍റ്റിടാമെന്ന് പൊലിസുകാർ പറയുന്നതൊന്നും പ്രതിഷേധക്കാർ കേട്ട മട്ടില്ല. ഒടുവിൽ വണ്ടി നീങ്ങാനിടമില്ലാതായതോടെ സീറ്റ് ബെൽറ്റിട്ട് പൊലിസുകാർ തടി തപ്പി.

MORE IN INDIA
SHOW MORE
Loading...
Loading...