ധനമന്ത്രിക്കെതിരെ മാരുതി സുസുകി; വാഹനവിൽപന കുറച്ചത് ഉയർന്ന നികുതി

nirmala-web
SHARE

ഓലയും ഊബറും പോലുളള ഗതാഗത സൗകര്യങ്ങള്‍ വന്നതാണ് വാഹന വില്‍പന കുറയാനുളള കാരണമെന്ന ധനമന്ത്രിയുടെ നിലപാട് തെറ്റെന്ന് രാജ്യത്തെ ഏറ്റവും വലിയ വ ാഹന നിര്‍മാതാക്കളായ മാരുതി സുസുകി. ഉയര്‍ന്ന നികുതിയും ഇന്‍ഷുറന്‍സുമെല്ലാമാണ് വില്‍പന കുറയാനിടയാക്കുന്നതെന്ന് മാരുതി എക്സിക്യുട്ടീവ് ഡയറക്ടര്‍ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു

രാജ്യത്തെ പുതുതലമുറയിലുളളവരുടെ ഓണ്‍ലൈന്‍ ടാക്സി ഭ്രമമാണ് വാഹന വില്‍പന കുറയാനിടയാക്കുന്നത് എന്നായിരുന്നു ധനമന്ത്രി നിര്‍മല സീതാരാമന്‍റെ പ്രസ്താവന. പുതിയ തലമുറ  വാഹനങ്ങള്‍ വാങാതെ ഊബറും, ഓലയും പോലുളള ഓണ്‍ലൈന്‍ ടാക്സികളെ ആശ്രയിക്കുകയാണെന്നും ധനമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ കൃത്യമായി ആലോചിക്കാതെയും പഠനം നടത്താതെയും ഇത്തരത്തിലുളള നിഗമനത്തിലെത്താകാനികില്ലെന്ന്  മാരുതി സുസുകി എക്സിക്യുട്ടീവ് ഡയറക്ടര്‍ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.  കഴിഞ്ഞ ആറോ ഏഴോ വര്‍ഷത്തിനിടെയാണ് ഓലയും ഊബറുമെല്ലാം വിപണിയില്‍ സജീവമായതെന്നും ഇക്കാലത്ത് തന്നെയാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ വിറ്റുപോയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വാസ്തവം ഇതായിരിക്കെ കഴിഞ്ഞ ഏതാനും മാസം കൊണ്ട് വാഹന വില്‍പന കുത്തനെ കുറഞ്ഞതിന്‍റെ കാരണം ഓണ്‍ലൈന്‍ ടാക്സികളാണ് എന്ന് എങ്ങനെയാണ് പറയുന്നതെന്നും ശശാങ്ക് ശ്രീവാസ്തവ ചോദിച്ചു. പണലഭ്യതയിലെ കുറവും , ഉയര്‍ന്ന നികുതിയും ഇന്‍ഷഉറന്‍സുമാണ് വാഹന വില്‍പനയെ പ്രതികൂലമായി ബാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ വാഹന വില്‍പനയുമായി താരതമ്യം ചെയ്യുമ്പോള്‍ 29 ശതമാനം ഇടിവാണ്  ഓഗസ്റ്റ് മാസം ഉണ്ടായത്.മാരുതിയുടെ വില്‍പന 36 ശതമാനവും  ഇടിഞ്ഞിരുന്നു

MORE IN INDIA
SHOW MORE
Loading...
Loading...