അമിതഭാരം കയറ്റി; ട്രക്ക് ഡ്രൈവർക്ക് പിഴ 1.41 ലക്ഷം രൂപ; റെക്കോർഡ്

lorry-fine-high
SHARE

പുതുക്കിയ മോട്ടോര്‍ വാഹന നിയമപ്രകാരം രാജസ്ഥാനിൽ ട്രക്ക് ഡ്രൈവർക്ക് 1.41 ലക്ഷം രൂപ പിഴ. അമിതഭാരം കയറ്റിയതിനാണ് ഇത്ര ഭീമൻ തുക പിഴ അടിച്ചത്. പുതിയ നിയമം നിലവിൽ വന്നശേഷം ഇൗടാക്കുന്ന ഉയർന്ന തുക കൂടിയാണിത്. പിഴ അടച്ചതിന് ശേഷമാണ് പിടിച്ചെടുത്ത ട്രക്ക് ഉടമയായ ബിക്കാനര്‍ സ്വദേശി ഹര്‍മന്‍ റാം ഭാമ്പുവിന് വിട്ടുനൽകിയത്.

അനുവദനീയമായ അളവ് കഴിഞ്ഞുള്ള ആദ്യ ടണ്ണിന് 20,000 രൂപയും പിന്നീടുള്ള ഓരോ അധിക ടണ്ണിനും 2,000 രൂപ വീതവും ആര്‍സി, പെര്‍മിറ്റ് ലംഘനങ്ങള്‍ക്ക് 10,000 രൂപ വീതവും അങ്ങനെ ആകെ മൊത്തം 70,800 രൂപയാണ് പിഴയിനത്തില്‍ ട്രക്ക് ഡ്രൈവറുടെ പക്കല്‍ നിന്നും ഈടാക്കിയത്. ഇതേ പിഴത്തുക ട്രക്കിന്‍റെ ഉടമയുടെ കയ്യില്‍ നിന്നും ഈടാക്കി. ഇതോടെ നിയമലംഘനത്തിന്‍റെ പേരില്‍ ഇവര്‍ക്ക് അടയ്ക്കേണ്ടി വന്നത് 1,41,600 രൂപയാണ്.

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...