പിഴ ഈടാക്കില്ല, സിഗ്നൽ തരൂ പ്ലീസ്; വിക്രം ലാൻഡറിന് ട്വീറ്റുമായി പൊലീസ്, വൈറൽ

tweet
SHARE

വിക്രം ലാൻഡർ തകർന്നിട്ടില്ലെന്ന വാർത്ത രാജ്യത്തിനും ശാസ്ത്രപ്രേമികൾക്കും സമ്മാനിച്ച ആശ്വാസം ചില്ലറയല്ല. ലാൻഡറുമായി ബന്ധം പുനഃസ്ഥാപിക്കാനുള്ള സജീവ നീക്കത്തിലാണ് ഐഎസ്ആർഒ. അതിനിടയിലാണ് സമൂഹമാധ്യമങ്ങളിൽ നാഗ്പൂർ പൊലീസിന്റെ ട്വീറ്റ് വൈറലാവുന്നത്.

പ്രിയപ്പെട്ട വിക്രം, ദയവായി സിഗ്നൽ തരൂ. സിഗ്നൽ തെറ്റിച്ചുവെന്ന കാരണത്താൽ എന്തായാലും ഞങ്ങൾ പിഴ ചുമത്തില്ലെന്നായിരുന്നു പാതി തമാശയായും അതേസമയം ആത്മാർഥമായും സിറ്റി പൊലീസിന്റെ ട്വീറ്റ്.

പുതുക്കിയ മോട്ടോർവാഹന നിയമത്തിലെ പിഴയുമായി ബന്ധപ്പെടുത്തിയുള്ള ട്വീറ്റിന് ചറപറ റീ ട്വീറ്റുകളാണ് വന്നത്. വിക്രം ലാൻഡർ എന്തെങ്കിലും സിഗ്നൽ തന്നാൽ നാഗ്പൂർ പൊലീസ് തന്റെ പേരിൽ പിഴ ഈടാക്കിക്കൊള്ളൂ എന്ന് വരെ ചിലർ കമന്റ് ചെയ്തിട്ടുണ്ട്. മണിക്കൂറുകൾക്കകം 23,000ത്തിലേറെ ലൈക്കുകളും ആയിരക്കണക്കിന് റീ ട്വീറ്റുകളുമാണ് നാഗ്പൂർ പൊലീസിന്റെ സന്ദേശത്തിന് ലഭിച്ചത്.

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...