പബ്ജി കളിക്കാൻ ഫോൺ റീചാർജ് ചെയ്തില്ല; അച്ഛന്റെ തലയറുത്തു, മകൻ അറസ്റ്റിൽ

India Online Game Ban
SHARE

പബ്ജി കളിക്കുന്നതിനായി മൊബൈൽ ഫോണിൽ ഇന്റർനെറ്റ് റീചാർജ് ചെയ്ത് നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് അച്ഛനെ മകൻ തലയറുത്ത് കൊന്നു. കർണാടകയിലെ ബെലഗാവിയിലാണ് സംഭവം. കേസിൽ 21 കാരനായ മകൻ രഘുവീറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

 പബ്ജിക്ക് അടിമയായിരുന്ന രഘുവീർ ഫോൺ റീചാർജ് ചെയ്യണം എന്നാവശ്യപ്പെട്ട് അച്ഛനെ ശല്യപ്പെടുത്തി. ശങ്കരപ്പ വിസമ്മതിച്ചതോടെ കറിക്കത്തി ഉപയോഗിച്ച് കഴുത്തറുക്കുകയായിരുന്നു. ദേഷ്യം അടങ്ങാതെ ശങ്കരപ്പയുടെ കൈയ്യും കാലും മകൻ അറുത്തെന്നും അമ്മ പൊലീസിൽ മൊഴി നൽകി.

 രഘുവീറിന്റെ അമ്മയുെടെ കരച്ചിൽ കേട്ടാണ് അയൽവാസികൾ ഓടിക്കൂടിയത്. ഉടൻ തന്നെ ശങ്കരപ്പയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വഴക്കിൽ ഇടയ്ക്ക് കയറിയ അമ്മയെയും പ്രതി ഉപദ്രവിച്ചതായി പൊലീസ് കണ്ടെത്തി.

ഇലക്ട്രിക്കൽ എഞ്ചിനീയറിങ് ഡിപ്ലോമക്കാരനാണ് പ്രതിയായ രഘുവീർ. ഇയാൾ ജോലിക്ക് പോയിരുന്നില്ല. രഘുവീറിനെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു.

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...