അൻസാരി മരിച്ചത് ഹൃദയസ്തംഭനം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; കൊലക്കുറ്റമില്ല

ansari-report
SHARE

മോഷണക്കുറ്റം ആരോപിച്ച് ജാർഖണ്ഡിൽ ആൾക്കൂട്ടം മർദിച്ച് കൊന്ന തബ്രിസ് അൻസാരിയുടേത് ഹൃദയസ്തംഭനം മൂലമുള്ള മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട്. ഇതോടെ പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്താനാകില്ലെന്ന് പൊലീസ് വ്യക്തമാക്കി. 

കേസിലെ 12ാം പ്രതിയെ ശനിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മനപൂര്‍വമല്ലാത്ത നരഹത്യക്കാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.  അന്‍സാരിയുടെ മൃതദേഹം രണ്ട് തവണ പോസ്റ്റ്മോര്‍ട്ടം നടത്തിയെന്നും രണ്ട് റിപ്പോര്‍ട്ടിലും ഒരേകാര്യമാണ് പറയുന്നതെന്നും പൊലീസ് പറയുന്നു. പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തിയാൽ നിലനിൽക്കില്ലെന്ന് പൊലീസ് പറയുന്നു. 

ബൈക്ക് മോഷ്ടിക്കാ‍ൻ ശ്രമിച്ചെന്നാരോപിച്ച് അൻസാരിയെയും 2 സുഹൃത്തുക്കളെയും ധട്കിദി ഗ്രാമത്തിൽ നാട്ടുകാർ തടഞ്ഞുവയ്ക്കുകയായിരുന്നു.

സുഹൃത്തുക്കൾ ഓടി രക്ഷപ്പെട്ടെങ്കിലും അൻസാരിയെ ഗ്രാമീണർ കെട്ടിയിട്ടു രാത്രി മുഴുവൻ മർദിച്ചു. പിന്നീട് പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിൽ എടുത്തു. മർദനത്തിനിടെ അൻസാരിയെ ആൾക്കൂട്ടം ബലമായി  ‘ജയ് ശ്രീറാം, ജയ് ഹനുമാൻ’ എന്നു വിളിപ്പിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...