പാക്കിസ്ഥാനിൽ കൊടിയ പീഡനം; മുസ്‌ലിംകളും സുരക്ഷിതരല്ല: ഇമ്രാൻ ഖാന്റെ മുൻ അനുയായി

pakistan-10
SHARE

ഇന്ത്യയിൽ ജീവിക്കണമെന്ന ആഗ്രഹം അറിയിച്ച് പാക്കിസ്ഥാൻ നേതാവ്. പാക്കിസ്ഥാനിലെ ഹിന്ദുക്കളെയും സിഖുകാരെയും സംരക്ഷിക്കാനാകുന്ന പാക്കേജ് കേന്ദ്രസർക്കാർ പ്രഖ്യാപിക്കണമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ തെഹ്‌രിക് ഇ ഇൻസാഫ് പാർട്ടി മുൻ എംഎൽഎ ബൽദേവ് കുമാർ ആവശ്യപ്പെട്ടു. 

ന്യൂനപക്ഷ വിഭാഗങ്ങൾ മാത്രമല്ല, മുസ്ലിങ്ങൾ പോലും ഇവിടെ (പാക്കിസ്ഥാനിൽ) സുരക്ഷിതരല്ല. വളരെയേറെ വിഷമങ്ങൾ അനുഭവിച്ചാണ് ഞങ്ങളിവിടെ കഴിയുന്നത്. എനിക്ക് അഭയം നൽകാൻ ഞാൻ ഇന്ത്യാ ഗവൺമെന്റിനോട് അപേക്ഷിക്കുകയാണ്. ഞാനൊരിക്കലും തിരിച്ച് പോകില്ല," ബൽദേവ് കുമാർ എഎൻഐയോട് പറഞ്ഞു.

"പാക്കിസ്ഥാനിലെ ഹിന്ദുക്കൾക്കും സിഖുകാർക്കും ഇന്ത്യയിലേക്ക് വരാൻ സാധിക്കുന്ന ഒരു പാക്കേജ് ഇന്ത്യാ ഗവൺമെന്റ് പ്രഖ്യാപിക്കണം. മോദി സാഹിബ് ഇവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ഞാൻ ആവശ്യപ്പെടുന്നു. ഇവരെല്ലാം ഇവിടെ പീഡിപ്പിക്കപ്പെടുകയാണ്," അദ്ദേഹം പറഞ്ഞു.

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...