ഭാര്യ ജന്മാഷ്ടമിക്ക് വീട്ടിൽ പോയി; വീഡിയോ കോൾ ചെയ്തശേഷം ഭർത്താവിന്റെ ആത്മഹത്യ

man-suicide
SHARE

ഭാര്യയെ വീഡിയോ കോൾ ചെയ്തശേഷം  ഭർത്താവ് തൂങ്ങിമരിച്ചു. മധ്യപ്രദേശിലാണ് സംഭവം. ഭോപാലിലെ ജഹൻഗിരാബാദ് സ്വദേശി ഉമേഷ് (35) ആണ് തൂങ്ങിമരിച്ചത്. ജന്മാഷ്ടമി മാതാപിതാക്കളോടൊപ്പം ആഘോഷിക്കാൻ ഭാര്യ വീട്ടിൽ പോയതാണ് ഉമേഷിനെ പ്രകോപിപ്പിച്ചത്. 

രക്ഷാബന്ധൻ ദിവസം മാതാപിതാക്കളോടൊപ്പം ആഘോഷിക്കാൻ ഉമേഷ് സമ്മതിച്ചില്ല. ജന്മാഷ്ടമിയെങ്കിലും ഒരുമിച്ച് ആഘോഷിക്കാമെന്ന് ഭാര്യ ആരതി നിർബന്ധിച്ചതിനെത്തുടർന്നാണ് ഇരുവരും ആരതിയുടെ വീട്ടിൽ പോയത്. എന്നാൽ ആരതിയുമായി വഴക്കിട്ട് അവിടെ നിൽക്കാൻ താൽപര്യമില്ലെന്ന് പറഞ്ഞ് ഉമേഷ് ഏഴുവയസുള്ള മകനുമായി ഫ്ലാറ്റിൽ എത്തി. 

അർധരാത്രിയോടെയാണ് ആരതിയെ വാട്സാപ്പിൽ വിഡിയോ കോൾ ചെയ്ത് തൂങ്ങിമരിക്കുന്നത് ലൈവാക്കിയത്. ഉമേഷിന്റെ പ്രവൃത്തി കണ്ട് ആരതി ഉടൻ തന്നെ ഇയാളുടെ ഇളയ സഹോദരനെ വിവരമറിയിച്ചു. എന്നാൽ രാജു എത്തുമ്പോഴേക്കും മരണം സംഭവിച്ചുകഴിഞ്ഞു. റോഷൻപുരയിൽ ചാട്ട് വിൽപനക്കാരനാണ് ഉമേഷ്. സാമ്പത്തികപ്രതിസന്ധി ഇവരുടെ കുടുംബജീവിതത്തെ ബാധിക്കുന്നുണ്ടായിരുന്നു. 

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...