സുഹൃത്തിന്റെ മകളെ 7–ാം നിലയില്‍ നിന്നും താഴേക്കെറിഞ്ഞു; ദാരുണാന്ത്യം

baby-flat
SHARE

മൂന്നര വയസ്സുകരിയെ പിതാവിന്റെ സുഹൃത്ത് ഏഴാം നിലയിലെ ഫ്ലാറ്റില്‍ നിന്നും താഴേക്ക് എറിഞ്ഞ് കൊലപ്പെടുത്തി. സനായ ഹതിരാമണി എന്ന പെണ്‍കുട്ടിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. മുംബൈയിലെ കൊളാബിയില്‍ ഇന്നലെ രാത്രി ഏഴരയോടെയാണ് ഏവരെയും ഞെട്ടിക്കുന്ന സംഭവം. സംഭവസ്ഥലത്ത് വെച്ചുതന്നെ പെണ്‍കുട്ടി മരിച്ചു. പ്രതിയായ അനില്‍ ചുഗാനിയെ കൊലക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു.

എന്നാല്‍ പ്രതി എന്തിനാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന് കാര്യം വ്യക്തമായിട്ടില്ല. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവും അനിലും സ്‌കൂള്‍ സുഹൃത്തുക്കളായിരുന്നു. ഇന്നലെ വൈകിട്ട് കൊല്ലപ്പെട്ട സനായ ഹതിരാമണിയുടെ വീട്ടിലെത്തിയ പ്രതി സനയയെയും സഹോദരിയെയും വീട്ടിലേക്ക് ക്ഷണിച്ചു. ഇതനുസരിച്ച് വീട്ടിലെത്തിയ സനായയെ എടുത്ത് റൂമിനുള്ളിലേക്ക് പോയ അനില്‍ ജനല്‍ വഴി താഴേയ്ക്ക് എറിയുകയായിരുന്നു. താഴെ പാര്‍ക്ക് ചെയ്ത കാറിന് മുകളില്‍ വീണ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...