‘നമ്മള്‍ മനുഷ്യന് മുൻപ് മൃഗങ്ങളെ അയക്കില്ല; എല്ലാ പ്രാണനും വിലപ്പെട്ടത്’; അന്ന് ശിവന്‍ പറഞ്ഞു

modi-shivan-hug-dream
SHARE

അയാളുടെ കണ്ണീരിൽ ഇനിയും ചന്ദ്രയാൻ ഉയർത്തെഴുന്നേൽക്കുെമന്ന് ആശംസിക്കുകയാണ് രാജ്യം.  തമിഴ്നാട്ടിലെ പാടവരമ്പത്തിരുന്ന് ആകാശങ്ങൾ സ്വപ്നം കണ്ട മനുഷ്യന് തൊട്ടു തൊട്ടില്ല എന്ന വിധത്തിൽ നഷ്ടമായ ഇൗ നേട്ടം ആ ശാസ്ത്രജ്ഞനെ വല്ലാതെ വേദനിപ്പിച്ചിട്ടുണ്ട്. ദൈവത്തിന് എല്ലാം സമർപ്പിച്ച് മുന്നേറുമ്പോഴും കൈലാസവടിവു ശിവന്‍ എന്ന കെ. ശിവൻ അടങ്ങാത്ത സ്വപ്നങ്ങളുടെ പിന്നാലെയായിരുന്നു. ഒരിക്കൽ മനോരമ ന്യൂസ് റിപ്പോർട്ടർ പി.ബി അനൂപിന്റെ ചോദ്യത്തിന് ശിവൻ നൽകിയ ഉത്തരവും ഇൗ വലിയ സ്വപ്നങ്ങളെ പറ്റിയായിരുന്നു. 

‘ബഹിരാകാശത്തേയ്ക്ക് മനുഷ്യനെ എത്തിച്ച രാജ്യങ്ങള്‍ അതിന് മുന്‍പ് മൃഗങ്ങളെ അയച്ചിട്ടുണ്ട്. നമ്മളും അങ്ങിനെ ഒരു പരീക്ഷണം നടത്തുമോ?’ തെളിഞ്ഞ ചിരിയായിരുന്നു ഈ ചോദ്യത്തിന് കെ.ശിവന്‍റെ ആദ്യ പ്രതികരണം. പിന്നെ തമിഴ് ടച്ചുള്ള തെളി ഇംഗ്ലീഷില്‍ മറുപടി. ‘ഇല്ല. നമ്മള്‍ മനുഷ്യനെ അയക്കും മുന്‍പ് മൃഗത്തിന്‍റെ ജീവന്‍വച്ച് പരീക്ഷണം നടത്തില്ല. ഒാരോ പ്രാണനും വിലപ്പെട്ടതാണ്. നവീന ശാസ്ത്ര ഗവേഷണത്തിലൂടെ ആ വെല്ലുവിളി നമ്മള്‍ മറികടക്കും. ഒരു ജീവനും നഷ്ടപ്പെടുത്താതെ മനുഷ്യന്‍റെ ബഹിരാകാശ യാത്രയ്ക്ക് എല്ലാം ശരിയാണെന്ന് ഉറപ്പാക്കും.' ശിവൻ പറഞ്ഞു.

മനോരമ ന്യൂസ് റിപ്പോർട്ടർ പി.ബി അനൂപിന്റെ കുറിപ്പ് വായിക്കാം: 

പാടവരമ്പത്തിരുന്ന് ആകാശങ്ങള്‍ സ്വപ്നം കണ്ടവന്‍... കെ ശിവന്‍

കൈലാസവടിവു ശിവന്‍ എന്ന കെ ശിവന്‍റെ ആ ഉത്തരം ഇപ്പോഴും മനസില്‍ നിറഞ്ഞുനില്‍പ്പുണ്ട്. കുറച്ച് നാളുകള്‍ക്ക് മുന്‍പാണ്. ഡല്‍ഹിയില്‍വെച്ച്. ഒന്നിനു പുറകെ മറ്റൊന്നായി മുന്നിലുള്ള ലക്ഷ്യങ്ങള്‍ പങ്കുവെച്ചു െഎ.എസ്.ആര്‍.ഒ ചെയര്‍മാനായ കെ ശിവന്‍. ചാന്ദ്ര ദൗത്യം, ബഹിരാകാശ ദൗത്യം, സൂര്യ ദൗത്യം തുടങ്ങി ത്രിവര്‍ണം ചാലിച്ച ദൗത്യങ്ങള്‍. കുതിച്ചുപായാന്‍ ഏറെ ദൂരം. 

‘ബഹിരാകാശത്തേയ്ക്ക് മനുഷ്യനെ എത്തിച്ച രാജ്യങ്ങള്‍ അതിന് മുന്‍പ് മൃഗങ്ങളെ അയച്ചിട്ടുണ്ട്. നമ്മളും അങ്ങിനെ ഒരു പരീക്ഷണം നടത്തുമോ?'

തെളിഞ്ഞ ചിരിയായിരുന്നു ഈ ചോദ്യത്തിന് കെ.ശിവന്‍റെ ആദ്യ പ്രതികരണം. പിന്നെ തമിഴ് ടച്ചുള്ള തെളി ഇംഗ്ലീഷില്‍ മറുപടി, "ഇല്ല. നമ്മള്‍ മനുഷ്യനെ അയക്കും മുന്‍പ് മൃഗത്തിന്‍റെ ജീവന്‍വച്ച് പരീക്ഷണം നടത്തില്ല. ഒാരോ പ്രാണനും വിലപ്പെട്ടതാണ്. നവീന ശാസ്ത്ര ഗവേഷണത്തിലൂടെ ആ വെല്ലുവിളി നമ്മള്‍ മറികടക്കും. ഒരു ജീവനും നഷ്ടപ്പെടുത്താതെ മനുഷ്യന്‍റെ ബഹിരാകാശ യാത്രയ്ക്ക് എല്ലാം ശരിയാണെന്ന് ഉറപ്പാക്കും.'' 

കരഞ്ഞുകലങ്ങിയ കണ്ണുകളുമായി കെ.ശിവനെ കണ്ടപ്പോള്‍ ഒാര്‍ത്തത് ആ വാക്കുകളാണ്. കഠിനപരിശ്രമത്തിലൂടെയാണ് കെ ശിവന്‍ െഎ.എസ്.ആര്‍.ഒയുടെ തലവനായത്. മണ്ണിനെ ഉയിര് കൊടുത്ത് സ്നേഹിച്ച കര്‍ഷകന്‍റെ മകന്‍. പട്ടിണിയെ പടവെട്ടി തോല്‍പ്പിച്ച് പ്രതിസന്ധികളുടെ പാടവരമ്പിലൂടെ ഉയരങ്ങളിലേയ്ക്ക് അഗ്നിച്ചിറക് വീശി. 

കന്യാകുമാരി ജില്ലയിലെ തരക്കന്‍വിളയില്‍ ജനനം. തമിഴ് മീഡിയം സ്കൂളില്‍ പഠനം. നാഗര്‍കോവില്‍ എസ്.ടി ഹിന്ദു കോളേജിലും മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജിയിലും െഎ.െഎ.എസ്.സിയിലും ഉപരിപഠനം. ബോംബെ െഎ.െഎ.ടിയില്‍ നിന്ന് എയ്റോസ്പേയ്സ് എഞ്ചിനിയറിങ്ങില്‍ പിഎച്ച്ഡി. കുടുംബത്തില്‍ ആദ്യമായി ബിരുദം നേടിയത് ശിവനായിരുന്നു. സഹോദരനും രണ്ട് സഹോദരിമാരും പത്താം ക്ലാസിനപ്പുറം പഠിച്ചിട്ടില്ല. പഠിപ്പിക്കാന്‍ അച്ഛന് സാമ്പത്തിക ശേഷിയുണ്ടായിരുന്നില്ല. കുട്ടിക്കാലത്ത് ചെരുപ്പിടാത്ത വിണ്ടുകീറിയ കാലുമായി പാടത്ത് അച്ഛനോടൊപ്പം പണിയെടുത്തു. മുണ്ട് ധരിച്ചാണ് കോളേജില്‍ പോയിരുന്നത്. ആദ്യമായി ചെരിപ്പിടുന്നത് മദ്രാസ് െഎ.െഎ.ടിയില്‍ പഠിക്കുമ്പോള്‍. 1982 ല്‍ െഎ.എസ്.ആര്‍.ഒയില്‍. 2017 ല്‍ െഎ.എസ്.ആര്‍.ഒ 104 സാറ്റലൈറ്റുകള്‍ വിക്ഷേപിച്ച് ചരിത്രമെഴുതിയപ്പോള്‍ അതിന് പിന്നിലെ നിര്‍ണായക ശക്തിയായി പ്രവര്‍ത്തിച്ചു. സഹപ്രവര്‍ത്തകരുടെ പ്രിയപ്പെട്ട " ഉറക്കമില്ലാത്ത ശാസ്ത്രജ്ഞന്‍''. റോസാപ്പൂക്കളെ ഏറെ സ്നേഹിക്കുന്നവന്‍. മുള്ളുകളേറ്റു നീറിയാലും മുന്നോട്ടുതന്നെ.

MORE IN INDIA
SHOW MORE
Loading...
Loading...