26,000 രൂപക്ക് ഓട്ടോ വാങ്ങി; നിയമലംഘനത്തിന് പിഴ ഈടാക്കിയത് 47500 രൂപ

auto-bill-05
SHARE

ട്രാഫിക് നിയമലംഘനങ്ങൾ വർധിച്ചതിനെത്തുടർന്നാണ് പിഴയിൽ വൻ വർധനവ് വരുത്തിയത്. മദ്യപിച്ച് വാഹനമോടിച്ചാൽ 1000, ലൈസൻസ് ഇല്ലാതെ വാഹനമോടിച്ചാൽ 5000 തുടങ്ങി ഒന്നിലധികം നിയമങ്ങൾ ലംഘിച്ചാൽ വാഹനത്തിന്റെ മൂല്യത്തേക്കാൾ അധികം പണം പിഴയായി നൽകേണ്ടി വരും.  

കുത്തനെ കൂട്ടിയ പിഴയുടെ ആദ്യ ഇരയാണ് ഭുവനേശ്വറില്‍ നിന്നുള്ള ഓട്ടോറിക്ഷാ ഡ്രൈവർ. 47500 രൂപയാണ് നിയമലംഘനത്തിന് ഡ്രൈവർക്ക് നൽകിയ പിഴ. രണ്ടാഴ്ച മുൻപ് 26000 രൂപക്കാണ് ഇയാൾ വാഹനം സ്വന്തമാക്കിയത്. 

ഒഡീഷയിലെ ഹരി ബന്ധു കൻഹാർ എന്നയാൾക്കാണ് വാഹനത്തിന്റെ വിലയേക്കാൾ അധികം പിഴ ലഭിച്ചത്. മദ്യപിച്ച് വാഹനമോടിച്ചു, മലിനീകരണ ചട്ടങ്ങൾ പാലിച്ചില്ല, പെർമിറ്റില്ലാതെയും ലൈസൻസില്ലാതെയും ഇൻഷുറൻസ് ഇല്ലാതെയും വാഹനമോടിച്ചു തുടങ്ങിയ വകുപ്പുകൾ ചേർത്താണ് 47500 രൂപ ഫൈൻ നൽകിയത്.

കഴിഞ്ഞ ദിവസം ന്യൂഡൽഹി സ്വദേശി ദീപക് മദൻ എന്നയാൾക്ക് ലഭിച്ച 23000 രൂപ പിഴ വാർത്തയിൽ ഇടം പിടിച്ചിരുന്നു. ഏകദേശം 15000 രൂപ മാത്രം മൂല്യമുള്ള ആക്ടീവയിൽ നിയമം ലംഘിച്ചതിനാണ് ഇയാൾക്ക് ഇത്രയും ഫൈൻ ലഭിച്ചത്. സെപ്റ്റംബർ ഒന്നുമുതലാണ് മോട്ടോർ വാഹന നിയമത്തിലെ പരിഷ്കാരങ്ങൾ നിലവിൽ വന്നത്.

MORE IN INDIA
SHOW MORE
Loading...
Loading...