പെരുമഴയിൽ മുങ്ങി മുംബൈ; ഓറഞ്ച് അലേർട്ട്

mumbai-rain
SHARE

പെരുമഴയിൽ മുങ്ങി മുംബൈ. പാൽഘർ, താനെ, നവി മുംബൈ ജില്ലകളിലും കനത്ത മഴ തുടരുയാണ്. നഗരത്തിലെ പ്രധാനഗതാഗത മാർഗമായ ലോക്കൽ ട്രെയിൻ സർവീസുകൾ താറുമാറായി. റോഡ് ഗതാഗതം സ്തംഭിച്ചു. മേഖലയിൽ ഓറഞ്ച് അലേർട്ട് തുടരുകയാണ്. 

ഇന്നലെ രാത്രി ആരംഭിച്ച ശക്തമായ മഴയില്‍ മുംബൈയിലും പരിസരപ്രദേശങ്ങളിലും ശക്തമായ വെള്ളക്കെട്ട് രൂപപ്പെട്ടു. സയൺ, കുർള, അന്ധേരി, ദാദർ, ലോവൽ പരേല്‍, മാട്ടുങ്ക എന്നിവടങ്ങളിൽ വീടുകളിൽ വെള്ളംകയറി. പ്രധാന റയിൽവേ സ്റ്റേഷനായ ഛത്രപതി ശവാജി മഹാരാജ് ടെർമിനസിൽ നിന്നുള്ള ട്രെയിൻഗതാഗതം നിർത്തിവെച്ചു. ഇതോടെ മുംബൈ നഗരം ഒറ്റപ്പെട്ടു. ഓഫിസുകളിൽ എത്തിയവർ തിരിച്ചുപോകാനാകാതെ കുടുങ്ങിക്കിടക്കുകയാണ്. ദീർഘദൂര ട്രെയിൻ സർവീസുകളെയും മഴ ബാധിച്ചു. പശ്ചിം എക്സ്പ്രസ്, ഹരിദ്വാർ എക്സ്പ്രസ്, ഡൽഹി ഗരീബ്രത് എക്സപ്രസ് എന്നിവ റദ്ദാക്കി. കടലാക്രമണസാധ്യതയുള്ളതിനാൽ ജനങ്ങൾ തീരമേഖലകളിൽനിന്ന് വിട്ടുനിൽക്കണമെന്ന് മുംബൈ പൊലീസ് മുന്നറിയിപ്പ് നൽകി. മഴ കനത്തത് ഗണേശോൽസവ ആഘോഷങ്ങളെ ബാധിച്ചിട്ടുണ്ട്. കാഴ്ച്ചാപരിധി കുറഞ്ഞെങ്കിലും മുംബൈ വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണനിലയിലാണ്. വിദ്യാലയങ്ങൾക്ക് നാളെയും അവധി പ്രഖ്യാപിച്ചു. 

MORE IN INDIA
SHOW MORE
Loading...
Loading...