ഒരു കാപ്പിക്ക് വില 78,650; ഞെട്ടലും പരാതിയുമില്ല; ബില്ലില്‍ അന്തംവിട്ട് സോഷ്യല്‍ ലോകം

coffee-04
SHARE

വാഴപ്പഴത്തിനും പുഴുങ്ങിയ മുട്ടക്കും കണ്ണുതള്ളുന്ന വില ഈടാക്കിയ വാര്‍ത്ത ഓര്‍മ്മയില്ലേ? ഇപ്പോഴിതാ ആ ലിസ്റ്റിലേക്ക് ഒരു കപ്പ് കാപ്പി കൂടി ഇടംപിടിക്കുകയാണ്. 78,650 രൂപയാണ് ഒരു ചായയുടെ ബില്‍. ഞെട്ടണ്ട പഴയ രണ്ട് സംഭവവുമായി ഈ വാര്‍ത്തക്ക് രണ്ട് വ്യത്യാസമുണ്ട്. ഒന്ന്, ഇന്ത്യയിലുണ്ടായ സംഭവമല്ലിത്. രണ്ട്, കപ്പ് കുടിച്ചയാള്‍ക്ക് ഈ ബില്ലില്‍ യാതൊരു പരാതിയുമില്ല. 

ഹാസ്യതാരം കിക്കു ശര്‍ദ ബാലിയില്‍ അവധിയാഘോഷിക്കുകയാണ്. അതിനിടെയാണ് ഒരു ഹോട്ടല്‍ ബില്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഒരു കാപ്പിച്ചീനോക്ക് വില 78,650. ബില്‍ കണ്ടവര്‍ ആദ്യം ഒന്ന് ഞെട്ടി. പക്ഷേ പിന്നീട് കാര്യം മനസ്സിലായി. 

78,650 എന്നത് ഇന്തോനേഷ്യന്‍ കറന്‍സിയിലെ വിലയാണത്. അതായത് ഏകദേശം 400 രൂപ. ''ഒരു കാപ്പിച്ചീനോക്ക് വില 78,650. പക്ഷേ എനിക്ക് പരാതിയൊന്നുമില്ല. കാരണം ഞാന്‍ ബാലിയിലാണുള്ളത്. ഇന്തോനേഷ്യന്‍ കറന്‍സിയിലെ വിലയാണിത്. ഇന്ത്യന്‍ രൂപയിലേക്ക് മാറ്റുമ്പോള്‍ 400 രൂപയാണ് ഇതിന്റെ വില''- കികു ട്വീറ്റ് ചെയ്തു. 

മാസങ്ങള്‍ക്ക് മുന്‍പാണ് നടന്‍ രാഹുല്‍ രണ്ട് വാഴപ്പഴത്തിന് 442 രൂപ ഈടാക്കിയ വിവരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ഛണ്ഡ‍ീഗഡിലെ ഒരു ഹോട്ടലിലായിരുന്നു സംഭവം. പിന്നാലെ മുംബൈയിലെ മാരിയറ്റ് ഹോട്ടല്‍ രണ്ട് പുഴുങ്ങിയ മുട്ടക്ക് 1700 രൂപ ഈടാക്കിയതും വലിയ വാര്‍ത്തയായിരുന്നു. 

MORE IN INDIA
SHOW MORE
Loading...
Loading...