എല്ലാ ദിവസവും ഭാര്യ ലഡു മാത്രമേ കഴിക്കാൻ തരുന്നുള്ളൂവെന്നും അതിനാൽ വിവാഹബന്ധം വേർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് യുവാവ് കോടതിയിൽ. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. യുവാവ് കുടുംബകോടതിയെ സമീപിച്ചതോടെയാണ് സംഭവം പുറത്തുവന്നത്. രാവിലെയും വൈകുന്നേരവും നാല് ലഡു വീതമാണ് ഭാര്യ കഴിക്കാനായി തരുന്നത്.
മറ്റൊന്നും കഴിക്കാന്‍ സമ്മതിക്കുന്നുമില്ല. ഏതോ വ്യാജ മന്ത്രവാദിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഇങ്ങനെ ചെയ്യുന്നത്. സഹികെട്ടാണ് വിവാഹമോചനം ആവശ്യപ്പെട്ടതെന്നും യുവാവ് കുടുംബകോടതിയില്‍ വ്യക്തമാക്കി. പത്തുവര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഇരുവര്‍ക്കും മൂന്നു കുട്ടികളുണ്ട്.
ലഡു ഭര്‍ത്താവിന് ആരോഗ്യം നല്‍കുമെന്നാണ് യുവതിയുടെ പ്രതികരണമെന്നും തീരുമാനത്തില്‍ നിന്നും പിന്മാറാന്‍ ഒരുങ്ങുന്നില്ലെന്നും കോടതി നിയോഗിച്ച കൗണ്‍സിലര്‍ വ്യക്തമാക്കുന്നു.
ഭാര്യ കഴിക്കാൻ ലഡു മാത്രം തരുന്നു; വിവാഹമോചനം ആവശ്യപ്പെട്ട് ഭർത്താവ്: വിചിത്രം
SHOW MORE