കൃഷ്ണപ്രതിമ സ്ഥാപിക്കാൻ വിഎച്ച്പിയുടെ പിരിവ്; വിസ്സമതിച്ച കടയുടമയെ ആക്രമിച്ചു

vhp-video-20
SHARE

തിരുപ്പൂരിൽ കൃഷ്ണപ്രതിമ സ്ഥാപിക്കാൻ 1000 രൂപ സംഭാവന നൽകിയില്ലെന്ന പേരിൽ കടയുടമക്ക് നേരെ ആക്രമണം. ഞായറാഴ്ച നടന്ന സംഭവത്തിൽ ഒരു വിശ്വ ഹിന്ദു പരിഷത്ത് പ്രവർത്തകനടക്കം അഞ്ചുപേർക്കെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. 

കൃഷ്ണജയന്തി ദിനത്തിൽ തിരുപ്പൂരിലെ മുതലിപ്പാളയം എന്ന സ്ഥലത്ത് വിഎച്ച്പി പ്രതിമ സ്ഥാപിക്കാറുണ്ട്. അതിനുവേണ്ടിയാണ് പ്രവർത്തകനും സുഹൃത്തുക്കളും പിരിവിനിറങ്ങിയത് എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

ഇലക്ട്രിക്കൽ ഷോപ്പുടമയാണ് ശിവ. ശിവയുടെ കടയില്‍ പിരിവിനെത്തിയപ്പോൾ 300 രൂപ നല്‍കി. 1000 രൂപ നൽകണമെന്നായിരുന്നു പ്രവർത്തകരുടെ ആവശ്യം. ഇത് നൽകാൻ വിസമ്മതിച്ചപ്പോൾ കടയുടമയെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. 

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കടയിലെത്തിയ പ്രതികള്‍ ഉടമയെ തല്ലുന്നതും മറ്റും വിഡിയോയിൽ കാണാം. കടയുടമയുടെ കുട്ടിയുടെ സാന്നിധ്യത്തിലാണ് ആക്രമണം എന്ന് വിഡിയോയിൽ കാണാം. വസന്ത്, വിഗ്നേഷ്, നിസാർ അലി, രഞ്ജിത്, അയ്യസാമി എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്കെതിരെ അന്വേഷണം നടക്കുകയാണ്. 

MORE IN INDIA
SHOW MORE
Loading...
Loading...