ഉറ്റവരും ഉടയവരും ജീവിച്ചിരിപ്പുണ്ടോ? മുനമ്പം മനുഷ്യക്കടത്തിൽ ബന്ധുക്കൾ

human-trafficking
SHARE

മുനമ്പം മനുഷ്യക്കടത്തിൽ ഉൾപ്പെട്ടവരെ കണ്ടെത്താത്തതിൽ പ്രതിഷേധവുമായി ബന്ധുക്കൾ. വിഷയത്തിൽ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ്  ബന്ധുക്കളുടെ ആവശ്യം.  

ഉറ്റവരും ഉടയവരും ജീവിച്ചിരിപ്പുണ്ടോ എന്നറിയുക മാത്രമാണ് ഇവരുടെ ഇപ്പോഴത്തെ ലക്ഷ്യം. മുനമ്പം മനുഷ്യക്കടത്തിൽ കാണാതായ 243പേരെയും കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ മുട്ടാത്ത വാതിലുകളില്ല. പ്രതീക്ഷകൾ എല്ലാം അടഞ്ഞതോടെയാണ്  കേന്ദ്രസർക്കാർ ഇടപെടണമെന്ന മുറവിളികളുമായി ബന്ധുക്കൾ  തെരുവിലിറങ്ങിയത്.

ന്യൂസിലാൻഡിൽ എത്തിക്കാമെന്ന ഏജന്റുമാരുടെ  വാക്കിൽ  വീണുപോയത് ഇവരുടെ ജീവിതമാണ്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനെ രണ്ടു തവണ കണ്ടു വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. സർക്കാരിന്റെ ഇടപെടൽ ഉണ്ടാകുമെന്നും ഉറ്റവർ തിരിച്ചു വരുമെന്ന പ്രതീക്ഷയിലുമാണ് ഇവർ.

MORE IN INDIA
SHOW MORE
Loading...
Loading...