കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് ചാടി; എംഎൽഎയ്ക്ക് 10 കോടിയുടെ ആംഡബര കാർ

rolls-royce-phantom1
SHARE

രാഷ്ട്രീയത്തിൽ പാർട്ടിയിൽ നിന്ന് നിർണായക ഘട്ടത്തിൽ മറുകണ്ടം ചാടുന്ന ആൾക്ക് കനത്ത സമ്മാനങ്ങൾ ലഭിക്കുക പതിവാണ്. ഇപ്പോഴിതാ അത്തരത്തിൽ ഒരു എംഎൽഎ 10 കോടിയുടെ ആഡംബര കാർ സ്വന്തമാക്കിയകാര്യമാണ് സോഷ്യൽ മീഡിയ ചർച്ചചെയ്യുന്നത്. കർണാടകയിൽ കോൺഗ്രസിൽ മറുകണ്ടം ചാടി ബിജെപിയെ പിന്തുണച്ച എംഎൽഎ ആണ് കാർ സ്വന്തമാക്കിയത്.

കൂറുമാറിയതിന് അയോഗ്യത കൽപിക്കപ്പെട്ട എംഎൽഎ എം.ടി.ബി നാഗരാജാണ് 10 കോടിയുടെ റോൾസ് റോയ്സ് ഫാന്റം മോഡൽ സ്വന്തമാക്കിയത്. ഇന്ത്യയിൽ ലഭ്യമാവുന്ന റോൾസ് റോയ്​സിന്റെ ഏറ്റവും വില കൂടിയ മോഡലാണിത്. 

കസ്റ്റമൈസ് ചെയ്യാൻ കഴിയുന്ന ആഡംബരകാറായതിലാൽ സൗകര്യങ്ങൾ കൂട്ടിചേർത്തതിന് അനുസരിച്ച് വില ഇനിയും കൂടാനാണ് സാധ്യത. ഈ വാഹനം സ്വന്തമാക്കിയതോടെ ഏറ്റവും വിലകൂടിയ കാറുകൾ ഉപയോഗിക്കുന്ന രാഷ്ട്രീയകാരുടെ നിരയിൽ  നാഗരാജ് മുൻനിരയിലെത്തി. നാഗരാജ് റോൾസ് റോയ്സിനൊപ്പം നിൽക്കുന്ന ചിത്രം കോൺഗ്രസ് നേതാവ് നിവേദിത് ആണ് പോസ്റ്റ് ചെയ്തത്. ചിത്രം പുറത്തു വന്നതോടെ സംഭവം വിവാദമാകുകയായിരുന്നു.

എന്നാൽ കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുൻപ് 1000 കോടിയിലധികം ആസ്തിയുണ്ടെന്ന് വെളിപ്പെടുത്തിയ നാഗരാജിന്റെ ഈ വാഹനം സ്വന്തമാക്കൽ അത്ര അദ്ഭുതകരമായ സംഭവമല്ലെന്നാണ് ഒരു വിഭാഗം പറയുന്നത്. 6.75 ലീറ്റർ പെട്രോൾ എൻജിനാണ് റോൾസ് റോയ്സ് ഫാന്റത്തിന് കരുത്തേൽകുന്നത്. 563 ബിഎച്ച്പിയുള്ള ഫാന്റം 900 എൻഎം ടോർക്ക് ഉൽപാദിപ്പിക്കും.

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...