സ്വാതന്ത്ര്യദിനത്തിൽ മികച്ച കോൺസ്റ്റബിൾ; പിറ്റേന്ന് കൈക്കൂലി വാങ്ങി പിടിയിൽ

cop-web
SHARE

സ്വാതന്ത്ര്യദിനത്തിൽ നേടിയത് മികച്ച കോൺസ്റ്റബിളിനുള്ള പുരസ്കാരം. പിറ്റേന്ന് തന്നെ കൈക്കൂലിക്കേസില്‍ പിടിയിൽ. തെലങ്കാനയിലെ മെഹ്ബൂബ് നഗർ ഐ ടൗൺ പൊലിസ് സ്റ്റേഷനിലെ സിവിൽ പൊലിസുകാരന്‍ തിരുപതി റെഡ്ഡിയാണ് സമൂഹത്തെ ഞെട്ടിച്ചുക്കളഞ്ഞത്. 

ലൈസൻസുള്ള മണൽകടത്തുകാരനോട് 17000രൂപ കൈക്കൂലിയായി ചോദിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. പണം നൽകിയില്ലെങ്കിൽ മണൽ ട്രാക്ടർ പിടിച്ചെടുക്കുമെന്നും തിരുപതി ഭീഷണിപ്പെടുത്തി. ശല്യം സഹിക്കവയ്യാതായതോടെ മണൽകടത്തുകാരൻ വിജിലൻസിനെ സമീപിക്കുകയായിരുന്നു. വിജിലൻസ് നൽകിയ 17000 രൂപ വാങ്ങുന്നതിനിടെയാണ് തിരുപ്പതി അറസ്റ്റിലായത്.

സ്വാതന്ത്ര്യദിനത്തിലാണ് തിരുപ്പതി എക്സൈസ് മന്ത്രി ശ്രീനിവാസ് ഗൗഡയിൽ നിന്ന്മ മികച്ച കോണ്‍സ്റ്റബിളിനുളള പുരസ്കാരം ഏറ്റുവാങ്ങിയത്. കോടതിയിൽ ഹാജരാക്കിയ തിരുപ്പതിയിപ്പോൾ റിമാൻഡിലാണ്. ഏതായാലും തിരുപ്പതിയുടെ കഥ കേട്ട മന്ത്രി ശ്രീനിവാസ് ഗൗഡയുൾപ്പടെ മൂക്കത്ത് വിരൽ വച്ച് പോവുകയാണ്..

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...