മദ്യവും കഞ്ചാവും വാങ്ങാന്‍ പണമില്ല; മോഷണം പതിവാക്കി; വിദ്യാര്‍ഥിയും കാമുകനും അറസ്റ്റില്‍

theft-arrest-16
SHARE

മദ്യവും ലഹരിവസ്തുക്കളും വാങ്ങാന്‍ മോഷണം നടത്തിവന്ന കോളജ് വിദ്യാര്‍ഥിനിയും കാമുകനും അറസ്റ്റില്‍. മൊബൈല്‍ ഫോണ്‍ പിടിച്ചുപറിക്കുക, ബൈക്കുകള്‍ മോഷ്ടിക്കുക എന്നിവ ഇരുവരും പതിവാക്കിയിരുന്നു. ചെന്നൈ സ്വദേശികളായ സ്വാതി(20), രാജു (29) എന്നിവരാണ് അറസ്റ്റിലായത്. 

കഴിഞ്ഞ ദിവസം ഒരു യുവതിയുടെ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ച് പോകുന്നതിനിടെയാണ് ഇരുവരെയും പൊലീസ് പിടികൂടിയത്. ഫോണ്‍ മോഷണം പോയതിന് പിന്നാലെ യുവതി പൊലീസില്‍ പരാതി നല്‍കി. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന് പിന്നാലെ സ്വാതിയും രാജുവും പിടിയിലായി. 

ഇരുവരും മദ്യത്തിനും കഞ്ചാവിനും അടിമകളാണെന്ന് പൊലീസ് പറയുന്നു. ''കുറ്റം ചെയ്തതായി ഇരുവരും സമ്മതിച്ചു. മദ്യവും കഞ്ചാവും വാങ്ങുന്നതിന് പണം കണ്ടെത്തുന്നതിനാണ് ഇരുവരും മോഷണം പതിവാക്കിയത്. മോഷ്ടിച്ച ബൈക്കിലെത്തിയാണ് രാജുവും സ്വാതിയും ആളുകളില്‍ നിന്ന് ഫോണ്‍ പിടിച്ചുപറിക്കുക''- പൊലീസ് പറഞ്ഞു. 

ഇന്‍സ്റ്റഗ്രാം വഴിയാണ് ടാറ്റൂ ആര്‍ട്ടിസ്റ്റ് ആയ രാജുവിനെ സ്വാതി പരിചയപ്പെടുന്നത്. രാജുവാണ് സ്വാതിക്ക് ആദ്യമായി മദ്യവും ലഹരിവസ്തുക്കളും നല്‍കിയത് എന്ന് പൊലീസ് പറയുന്നു. തുടര്‍ച്ചയായി ക്ലാസില്‍ കയറാത്തതിനെത്തുടര്‍ന്ന് സ്വാതിയെ കോളജ് ഹോസ്റ്റലില്‍ നിന്ന് പുറത്താക്കിയിരുന്നു. സ്വകാര്യ കോളജില്‍ വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍സ് വിദ്യാര്‍ഥിനിയാണ് സ്വാതി. 

MORE IN INDIA
SHOW MORE
Loading...
Loading...