പ്രളയത്തില്‍ ആംബുലന്‍സിന് വഴികാട്ടി ഓടിയ ബാലന് ധീരതയ്ക്കുള്ള അംഗീകാരം: സല്ല്യൂട്ട്

amubalanbce-boy-viral-award
SHARE

കൃഷ്ണ നദി കരകവിഞ്ഞപ്പോഴും നൻമ മാത്രം മുന്നിൽ കണ്ട് ഒാടിയ ആ ബാലനെ രാജ്യം നെഞ്ചോടണച്ചതാണ്. ഇതിന് പിന്നാലെ ആ ധീരതയ്തക്ക് അംഗീകാരം നൽകി സംസ്ഥാന സർക്കാർ. കരകവിഞ്ഞ പുഴയിലൂടെ എത്തിയ ആംബുലൻസിന് വഴികാട്ടാനാണ് ഇൗ കുട്ടി മുന്നിൽ ഒാടിയത്. ആറാം ക്ലാസുകാരൻ വെങ്കിടേഷിന് സംസ്ഥാന സർക്കാർ ധീരതയ്ക്കുള്ള പുരസ്കാരം. റെയ്ച്ചൂരിൽ നടന്ന സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്കിടെ സമ്മാനിച്ചു.

കർണാടകയിലെ പ്രളയകാഴ്ച്ചക്കിടെയാണ് കേരളത്തിനും കരുത്തായ ഇൗ ഒാട്ടം. മഴയിൽ നിറഞ്ഞൊഴുകുകയായിരുന്നു കൃഷ്ണ നദി. അപ്പോഴാണ് പാലത്തിലൂടെ ആംബുലൻസ് എത്തിയത്. മുൻപിൽ അപകടമുണ്ടോയെന്നറിയാതെ പകച്ച് നിന്നു ഡ്രൈവർ. അപ്പോഴാണ് വെങ്കിടേഷ് ആംബുലൻസിന് മുന്നിൽ ഒാടി വഴികാട്ടിയത്. അരയോളം വെള്ളത്തിൽ  കഷ്ടപ്പെട്ടാണ് അവൻ ഓടിയത്. പ്രളയത്തിൽ നീറുന്ന കർണാടകത്തിനും കേരളത്തിനും ഇത് ഹൃദയം നിറച്ച കാഴ്ചയായിരുന്നു.

MORE IN INDIA
SHOW MORE
Loading...
Loading...