കമറിന്റെ 'നരേന്ദ്ര ബായ്'; 27 വർഷമായി മോദിക്ക് രാഖി കെട്ടുന്ന പാക് സ്വദേശിനി

kamar-pakistan-modi
SHARE

കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുടങ്ങാതെ രാഖി കെട്ടുന്നൊരു സഹോദരിയുണ്ട്. പാക്കിസ്ഥാൻ സ്വദേശിനി കമർ മൊഹ്സിൻ ഷായാണ് മോദിയുടെ ആ സഹോദരി. കഴിഞ്ഞ 27 വർഷമായി കമർ മോദിക്ക് രാഖി കെട്ടുന്നുണ്ട്.

പാക്കിസ്ഥാൻ സ്വദേശിനിയെങ്കിലും അഹമ്മദാബാദിലാണ് ഇവർ താമസിക്കുന്നത്. ഭര്‍ത്താവിനൊപ്പം ഡൽഹി സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് ആദ്യമായി മോദിയെ പരിചയപ്പെടുന്നതും രാഖി കെട്ടുന്നതും. അന്ന് ആർഎസ്എസ് പ്രവർത്തകനായിരുന്നു മോദി.

ഈ വർഷവും കമർ പതിവ് തെറ്റിച്ചില്ല. റെഡ് ഫോർട്ടിലെ സ്വാതന്ത്യദിന പ്രസംഗത്തിന് ശേഷം മോദി തന്റെ വസതിയിലേക്ക് തിരികെയെത്തി. ഇതിന് ശേഷമാണ് കമറിനൊപ്പം രക്ഷാബന്ധൻ ആഘോഷിച്ചത്. സ്വാതന്ത്ര്യ ദിനമായതിനാൽ ഈ വർഷം അദ്ദേഹം തിരക്കിലായിരിക്കുമെന്ന് കരുതിയിരിക്കുകയായിരുന്നു കമർ. എന്നാൽ രക്ഷാ ബന്ധന് രണ്ടുദിവസം മുൻപ് കമറിന് മോദിയുടെ വിളി വരികയായിരുന്നു. 

സ്വന്തം സഹോദരനേക്കാള്‍ സ്നേഹമാണ് മോദിക്ക് തന്നോടെന്ന് കമർ പറയുന്നു. 

MORE IN INDIA
SHOW MORE
Loading...
Loading...