വിമർശനങ്ങള്‍ക്കിടെ വീണ്ടും മോദി, ഷാ വാഴ്ത്തുമായി രജനി; ചർച്ച

rajanikanth-1
SHARE

വീണ്ടും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും  പുകഴ്ത്തി രജനീകാന്ത്. ഇരുവരെയും കൃഷ്ണനെന്നും അർജുനനെന്നും വിശേഷിപ്പിച്ചതിനു പിന്നാലെയുള്ള വിമർശനങ്ങൾ തുടരുന്നതിനിടെയാണ് പുതിയ വാഴ്ത്ത്. രാജ്യതന്ത്രജ്ഞര്‍ എന്നാണ് മോദിയെയും അമിത് ഷായെയും താരം വിശേഷിപ്പിച്ചത്.  ''മോദിയും അമിത് ഷായും രാജ്യതന്ത്രജ്ഞരാണ്. ഒരാള്‍ പദ്ധതി നല്‍കുന്നു, മറ്റൊരാള്‍ നടപ്പിലാക്കുന്നു''; രജനികാന്ത് പറഞ്ഞു. കശ്മീർ വിഷയം സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു രജനീകാന്ത്.

കശ്മീര്‍ ഭീകരവാദികളുടെയും വര്‍ഗീയവാദികളുടെയും വീടായിരിക്കുകയാണ്. കശ്മീരില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചത് രാജ്യതന്ത്രത്തിന്‍റെ ആദ്യപടിയാണെന്നും രജനികാന്ത് പറഞ്ഞു. 

മോദിയും അമിത് ഷായും കൃഷ്ണനും അര്‍ജുനനും ആണെന്നും എന്നാല്‍ ഇവരില്‍ ആരാണ് കൃഷ്ണന്‍, ആരാണ് അര്‍ജുനന്‍ എന്ന് അറിയില്ലെന്നുമുള്ള രജനിയുടെ പ്രസ്താവനയാണ് വിവാദത്തിലായത്. 

MORE IN INDIA
SHOW MORE
Loading...
Loading...