അന്ന് പുഴയിൽ വീണ സ്ത്രീക്ക് രക്ഷകൻ; ഇതാ ആംബുലൻസിന് വഴികാണിച്ച മിടുക്കൻ

boy-ambulance-driver-14
SHARE

കഴിഞ്ഞ ശനിയാഴ്ച വരെ പന്ത്രണ്ടുകാരൻ വെങ്കടേഷിനെ ആരുമറിയില്ലായിരുന്നു. പക്ഷേ റൈച്ചൂരിലെ പ്രളയത്തോടെ വെങ്കടേഷ് ഒരു നാടിന്റെ മുഴുവൻ അഭിമാനമാ‍യി മാറി. 

പാലം നിറഞ്ഞൊഴുകുന്ന പ്രളയജയത്തിൽ വഴിയറിയാതെ കുടുങ്ങിയ ആംബുലൻസിന് മുന്നിൽ വഴികാണിച്ചത് വെങ്കിടേഷ് ആയിരുന്നു. ദേവദുർഗ–യാദ്ഗിർ റോഡിന് സമീപമുള്ള തടാകത്തിന് കുറുകെയുള്ള പാലത്തിൽ വെള്ളം കയറിയതോടെ അതുവഴിയുള്ള ഗതാഗതം സ്തംഭിച്ചു. 

ആംബുലൻസ് കുടുങ്ങിയത് കണ്ട വെങ്കിടേഷ് പാലത്തിലേക്ക് ഓടി. അപകടമാണെന്ന് സുഹൃത്തുക്കൾ മുന്നറിയിപ്പ് നൽകിയിട്ടും ആംബുലന്‍സ് ഡ്രൈവറോട് തന്നെ പിന്തുടരാൻ വെങ്കിടേഷ് ആവശ്യപ്പെട്ടു. യുവതിയുടെ മൃതദേഹവുമായി പോകുകയായിരുന്നു ആംബുലൻസ്. ആറ് കുട്ടികളും ആംബുലൻസിലുണ്ടായിരുന്നു. 

''ഞാൻ ചെയ്തത് വലിയ കാര്യമാണോ എന്നൊന്നും അറിയില്ല. ആ ഡ്രൈവറെ സഹായിക്കണം എന്നേ ഉണ്ടായിരുന്നുള്ളൂ. ധീരത എന്നൊക്കെ പറയുന്നത് എന്താണെന്ന് എനിക്കറിയില്ല''- വെങ്കിടേഷ് ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

വീട് വെള്ളത്തിൽ മുങ്ങിയതോടെ വെങ്കിടേഷും കുടുംബവും ദുരിതാശ്വാസ ക്യാംപിലേക്ക് മാറിയിരുന്നു. എന്നാൽ ക്യാംപിലും വെള്ളം കയറിയതോടെ കുടുംബം ബന്ധുവീട്ടിലേക്ക് താമസം മാറി. ഹിരെരായണകുംബെ സർക്കാർ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ് വെങ്കിടേഷ്. 

രണ്ട് വർഷം മുൻപ് പുഴയിൽ വീണ സ്ത്രീയെ രക്ഷപ്പെടുത്തിയിട്ടുണ്ട് വെങ്കടേഷ്. കർഷക കുടുംബമാണ് ഈ കൊച്ചുമിടുക്കന്റേത്. സംസ്ഥാന ധീരതാ അവാർഡിനായി വെങ്കടേഷിനെ ശുപാർശ ചെയ്യുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. 

MORE IN INDIA
SHOW MORE
Loading...
Loading...