രാമനാമം ചൊല്ലി, ഹിന്ദു പെൺകുട്ടിയെ സംസ്കരിച്ച് ഇസ്‍ലാം വിശ്വാസികൾ; മാതൃക

cremation
SHARE

മത, വർഗീയ വിദ്വേഷ കഥകള്‍ പലതും കേൾക്കുന്നതിനിടെ വാരണാസിയിൽ നിന്നും വേറിട്ട മാതൃക. മലേറിയ ബാധിച്ചു മരിച്ച ഹിന്ദുമതവിശ്വാസിയായ പെണ്‍കുട്ടിയെ സംസ്കരിക്കാന്‍ മുന്നിട്ടിറങ്ങിയത് ഇസ്‍ലാം മതവിശ്വാസികൾ. മലേറിയ ബാധിച്ചാണ് പെൺകുട്ടി മരിച്ചത്. ഞായറാഴ്ചയായിരുന്നു സംഭവം. 

മരണവാർത്തയറിഞ്ഞെത്തിയ സമീപപ്രദേശത്തുള്ള ഇസ്‍ലാം മത വിശ്വാസികളാണ് സംസ്കരിക്കാൻ മുന്നിട്ടിറങ്ങിയത്.അന്ത്യകർമങ്ങൾ ചെയ്യാന്‍ പെൺകുട്ടിയുടെ സഹോദരനെ സഹായിക്കുകയും ചെയ്തു. കുടുംബത്തിന് ധനസഹായവും നൽകി.  മൃതദേഹം ചുമന്നുകൊണ്ടുപോയതും ഇവരാണ്. 

MORE IN INDIA
SHOW MORE
Loading...
Loading...