ഹിമാലയന്‍ മലനിരകള്‍ മുതല്‍ ദക്ഷിണേന്ത്യയിലെ കടല്‍ത്തീരങ്ങള്‍ വരെ; 'വതൻ' പുറത്തിറക്കി

india-song
SHARE

പുതിയ ഇന്ത്യയെന്ന ആശയം ജനങ്ങളിലെത്തിക്കാന്‍ വേറിട്ട ശ്രമവുമായി കേന്ദ്രസര്‍ക്കാര്‍. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് "വതന്‍" എന്ന പേരില്‍ ഗാനം പുറത്തിറക്കി. ദൂരദര്‍ശനാണ് ഗാനം നിര്‍മിച്ചത്.  

ഹിമാലയന്‍ മലനിരകള്‍ മുതല്‍ ദക്ഷിണേന്ത്യയിലെ കടല്‍ത്തീരങ്ങള്‍ വരെ ഇന്ത്യയുടെ ഭൂപ്രകൃതി നിറഞ്ഞുനില്‍ക്കുന്ന ദൃശ്യങ്ങള്‍. അഞ്ച് മിനിട്ട് ദൈര്‍ഘ്യമുള്ള ഗാനം ജാവേദ് അലിയാണ്  ആലപിച്ചിരിക്കുന്നത്. ആലോക് ശ്രീവാസ്തവയുടേതാണ് വരികള്‍. കേന്ദ്ര വാര്‍ത്താവിതരണമന്ത്രി പ്രകാശ് ജാവഡേക്കറാണ് ഗാനം പുറത്തിറക്കിയത്. 

രാജ്യത്തിന്റെ അഭിമാനമായ ചന്ദ്രയാനും ഏകതാപ്രതിമയും ഗാനത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. ദൂരദര്‍ശനും പ്രസാര്‍ ഭാരതിയും ചേര്‍ന്നാണ് ഗാനം നിര്‍മിച്ചത്. 

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...