അന്ന് മുതലക്കുഞ്ഞുമായി ഞാൻ വീട്ടിലെത്തി; അമ്മ വഴക്ക് പറഞ്ഞു; മോദി

modi-bear-grylls 2
SHARE

ഡിസ്കവറി ചാനലിന്റെ 'മാൻ വേഴ്സസ് വൈൽഡ്' പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തത് ഏറെ ചർച്ചായയിരുന്നു. ഇന്നലെയായിരുന്നു പരിപാടി ചാനലിൽ ടെലികാസ്റ്റ് ചെയ്തത്. തന്റെ കുട്ടിക്കാലവും ജീവിതരീതികളുമെല്ലാം മോദി ആ പരിപാടിയിൽ വിശദീകരിച്ചു. അക്കൂട്ടത്തിലാണ് ചെറുപ്പിത്തിലെ സംഭവങ്ങളെല്ലാം ഒാർത്തെടുത്തത്. 

കുട്ടിക്കാലത്ത് മുതലക്കുഞ്ഞുമായി വീട്ടിലെത്തിയെന്നും അമ്മ വഴക്കു പറഞ്ഞെന്നും നരേന്ദ്ര മോദി പറഞ്ഞു. മുതലക്കുഞ്ഞിന്റെ കഥ അവതാരകൻ ചോദിച്ചപ്പോഴായിരുന്നു ബാലനായിരിക്കേ കുളിക്കാനായി തടാകത്തിലെത്തിയപ്പോൾ തടാകത്തീരത്ത് നിന്ന് കിട്ടിയ മുതലക്കുഞ്ഞുമായി വീട്ടിലെത്തിയ കാര്യം മോദി ഓർത്തെടുത്തത്. ചെയ്തത് ശരിയല്ലെന്നും തടാകത്തീരത്ത് തിരികെ കൊണ്ടുവിടാൻ അമ്മ ഉപദേശിച്ചപ്പോൾ അതു പോലെ അനുസരിച്ചുവെന്നും മോദി പറഞ്ഞു. 

തനിക്കൊരിക്കലും പേടി തോന്നിയിട്ടില്ലെന്നും അതിന് കാരണം തന്‍റെ ജന്മനാ ഉള്ള പോസിറ്റീവായ പ്രകൃതമാണെന്നും മോദി പരിപാടിയില്‍ പറഞ്ഞു. എന്തുകൊണ്ട് ഒരു കാര്യം സംഭവിച്ചില്ലെന്ന് താന്‍ ഒരിക്കലും ചിന്തിക്കാറില്ല. നമ്മളൊരിക്കലും ജീവിതത്തെ ചെറിയ ചെറിയ ഭാഗങ്ങളായി കാണരുതെന്നും മോദി പറഞ്ഞു. മഴയും തണുപ്പും കൂസാതെ, കൊടുംകാട്ടിൽ നടന്നും നദിയിലൂടെ യാത്ര ചെയ്തും ഉത്തരാഖണ്ഡിലെ ജിം കോർബെറ്റ് ദേശീയപാർക്കിലെ വനത്തിലായിരുന്നു യാത്ര. യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുൾപ്പെടെയുള്ളവർ ഈ ഷോയിൽ അതിഥികളായെത്തിയിട്ടുണ്ട്. പ്രകൃതിയോടിണങ്ങി ജീവിച്ചതിന്റെ അനുഭവവും വന്യജീവി സംരക്ഷണത്തിന്റെ ആവശ്യകതകളും മോദി പങ്കുവച്ചു.

ശൈത്യകാലത്ത് മഞ്ഞുതുള്ളികൾ തീർക്കുന്ന ഉപ്പുപാളി ശേഖരിക്കുമായിരുന്നുവെന്നും സോപ്പുപൊടി പോലെ അത് ഉപയോഗിച്ചാണ് തുണി അലക്കിയിരുന്നതെന്നു മോദി പറഞ്ഞു. അത് വെള്ളത്തിൽ ചേർത്ത് കുളിക്കുമായിരുന്നു. ഇസ്തിരിപ്പെട്ടിക്കു പകരം കൽക്കരി ചെമ്പുപാത്രത്തിൽ കത്തിച്ചാണ് തുണി തേച്ചിരുന്നത്. ഇന്നത്തെ സഞ്ചാരം ഒരു വിനോദയാത്രയെന്നു സങ്കൽപിച്ചാൽ ഗുജറാത്തിൽ മുഖ്യമന്ത്രിയായി സ്ഥാനമേറ്റതു മുതലുള്ള 18 വർഷത്തിനിടയിലെ എന്റെ ആദ്യത്തെ വെക്കേഷനാണിത്. പ്രധാനമന്ത്രി സ്ഥാനം സ്വപ്‌നം കണ്ടിരുന്നുവോയെന്ന ചോദ്യത്തിന് രാജ്യത്തിന്‍റെ വികസനം മാത്രമാണ് സ്വപ്‌നം കണ്ടിരുന്നതെന്ന് അദ്ദേഹം മറുപടി നല്‍കി. 

MORE IN INDIA
SHOW MORE
Loading...
Loading...