പാകിസ്ഥാന്‍റെ ഏതുവെല്ലുവിളിയും നേരിടാന്‍ സൈന്യം സര്‍വസജ്ജം; കരസേന മേധാവി

bipin-eawath
SHARE

പാക്കിസ്ഥാന്‍റെ ഏതുവെല്ലുവിളിയും നേരിടാന്‍ സൈന്യം സര്‍വസജ്ജമാണെന്ന് കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. ജമ്മുകശ്മീരിലെ നിയമസഭ മണ്ഡല പുനര്‍നിര്‍ണയം ചര്‍ച്ച ചെയ്യാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ യോഗം ഡല്‍ഹിയില്‍ പുരോഗമിക്കുകയാണ്. സര്‍വകക്ഷിസംഘം ഉടന്‍ കശ്മീരിലേയ്ക്ക് പോകണമെന്ന് ശശി തരൂര്‍ എം.പി ആവശ്യപ്പെട്ടു. ജമ്മുകശ്മീരിലെ നിരോധനാജ്ഞയ്ക്കും നിയന്ത്രണങ്ങള്‍ക്കുമെതിരെ പൊതുപ്രവര്‍ത്തകനായ തെഹ്സീന്‍ പൂനെവാല നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.

ജമ്മുകശ്മീരില്‍ സ്ഥിതി സാധാരണ നിലയിലാണെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി രോഹിത് കന്‍സലും കാര്യങ്ങള്‍ നിയന്ത്രണ വിധേയമാണെന്ന് കരസേന മേധവി ബിപിന്‍ റാവത്തും വ്യക്തമാക്കി. അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ നടത്തുന്ന സൈനിക നീക്കം സ്വാഭാവികമാണെന്നും ആവശ്യമായ മുന്‍കരുതലെടുത്തിട്ടുണ്ടെന്നും ബിപിന്‍ റാവത്ത് അറിയിച്ചു. കശ്മീരികളുമായി സൈന്യത്തിന് നല്ല ബന്ധമാണ്. തോക്കിന്‍ കുഴലിലൂടെയല്ലാതെ ആശയവിനിമയം നടത്താന്‍ സൈന്യത്തിന് കഴിയുമെന്നും ബിപിന്‍ റാവത്ത് പറഞ്ഞു. സ്വാതന്ത്ര്യദിനാഘോഷം മുന്‍നിര്‍ത്തി ജമ്മുകശ്മീരില്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. ദേശീയപാതയിലെ ഗതാഗത നിയന്ത്രണം പൂര്‍ണായും നീക്കിയെന്നും വിമാനസര്‍വീസുകള്‍ മുടക്കമില്ലാതെ നടക്കുന്നുണ്ടെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി രോഹിത് കന്‍സല്‍ അറിയിച്ചു. സമൂഹമാധ്യമങ്ങള്‍ വഴിയുള്ള ഇന്ത്യവിരുദ്ധ പ്രചാരണങ്ങള്‍ക്കെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം കര്‍ശനടപടി തുടരുകയാണ്. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ ശ്രീനഗറില്‍ കുറച്ചുദിവസം കൂടി തുടരും. നിരോധനാജ്ഞയ്ക്ക് എതിരെ കശ്മീര്‍ ടൈംസ് എഡിറ്റര്‍ നല്‍കിയ ഹര്‍ജി അടിയന്തരമായി പരിഗണിക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അതിനിടെ, യുഎന്നില്‍ ഇന്ത്യക്കെതിരായ നീക്കം പൊളിയുകയും രാജ്യാന്തര പിന്തുണ കാര്യമായി കിട്ടാതാകുകയും ചെയ്തതോടെ പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി പാക്കിസ്ഥാനികള്‍ വിഡ്ഢികളുടെ സ്വര്‍ഗത്തില്‍ ജീവിക്കരുതെന്ന് പ്രതികരിച്ചു. പാക്കിസ്ഥാന്‍റെ വാദങ്ങള്‍ അംഗീകരിക്കാന്‍ യു.എന്‍ പൂമാലയുമായി കാത്തുനില്‍ക്കുകയല്ലെന്നും ഷാ മെഹ്മൂദ് ഖുറേഷി പറഞ്ഞു. 

MORE IN INDIA
SHOW MORE
Loading...
Loading...