ദുരിതമഴ; ശേഷം കൂറ്റന്‍മുതല പുരപ്പുറത്ത്; ദൃശ്യങ്ങള്‍

crocodile-spotted-on-rooftop-in-flood-affected-karnataka
SHARE

കേരളത്തിനു പുറമേ ദുരിതമഴയുടെ അനന്തിരഫലങ്ങള്‍ അനുഭവിക്കുകയാണ് കര്‍ണാടകയും മഹാരാഷ്ട്രയും. മഴക്കെടുതി ഏറ്റവുമധികം ബാധിച്ച കര്‍ണാടകയിലെ ജില്ലകളിലൊന്നായ ബെൽഗാമില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഭയപ്പെടുത്തുകയാണ്. വീടിനു മുകളില്‍ മുതലയെ കണ്ടതിലുള്ള ഞെട്ടലിലാണ് പ്രദേശവാസികള്‍. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. 

പത്ത് അടിയോളം നീളമുള്ള മുതലയെയാണ് പുരപ്പുറത്ത് കണ്ടത്. ഒരു മണിക്കൂറോളം മേൽക്കൂരയിൽ കാണപ്പെട്ട മുതലയെ കല്ലെറിഞ്ഞ് ഓടിക്കാനുള്ള ശ്രമമായിരുന്നു പിന്നീട്. കല്ലേറു കൊണ്ടതോടെ മുതല പ്രളയജലത്തിലിറങ്ങി രക്ഷപ്പെട്ടതായി സ്ഥലത്തെത്തിയ വനപാലക‍ർ പറഞ്ഞു. 

കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ കര്‍ണാടകയില്‍ ഉടനീളം വെള്ളത്തിൽ അകപ്പെട്ട അരലക്ഷത്തോളം വളർത്തു മൃഗങ്ങളെയാണ് രക്ഷപെടുത്തിയത്. മഴവെള്ളം കയറിയതിനെത്തുടര്‍ന്ന് ഒട്ടേറെ ഇഴജന്തുക്കള്‍ വീടുകൾക്കുള്ളിൽ അഭയം പ്രാപിച്ചിരിക്കുകയാണ്

MORE IN INDIA
SHOW MORE
Loading...
Loading...