കശ്മീരിലും ലഡാക്കിലും നിക്ഷേപത്തിനൊരുങ്ങി അംബാനി; പ്രഖ്യാപനം ഉടൻ

ambani-kashmir
SHARE

ജമ്മു കശ്‍മീരിലും ലഡാക്കിലും നിക്ഷേപം നടത്താനൊരുങ്ങി മുകേഷ് അംബാനി. ഇവിടുത്തെ  ജനങ്ങളുടെ പ്രതീക്ഷയ്ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും. രണ്ട് കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും വേണ്ടിയുള്ള പ്രത്യേക പദ്ധതികള്‍ വരും ദിവസങ്ങളില്‍ റിലയന്‍സ് ഗ്രൂപ്പ് പ്രഖ്യാപിക്കുമെന്നും മുകേഷ് അംബാനി വ്യക്തമാക്കി.മുബൈയില്‍ റിലയന്‍സിന്‍റെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളുയര്‍ത്തി കാശ്മീരില്‍ പ്രകടനം. ശ്രീനഗറിലാണ് ഞായാറാഴ്ച വൈകീട്ട് നൂറുകണണക്കിന് പേര്‍ പ്രതിഷേധ പ്രകടനം നടത്തിയത്. ആര്‍ട്ടിക്കിള്‍ 35A പിന്‍വലിച്ചതിന്റെ ഭാഗമായുളള നിയന്ത്രണങ്ങള്‍ കുറച്ചുവന്നതിനു പിന്നാലെയാണ് പ്രതിഷേധം നടന്നിരിക്കുന്നത്.

ബലിപെരുന്നാളിന്റെ ഭാഗമായി കാശ്മീര്‍ താഴ്്വരയില്‍ കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കുറച്ചുകൊണ്ടുവന്നിരുന്നു. വ്യാപാരസ്ഥാപനങ്ങളും കമ്പോളങ്ങളും തുറന്നുപ്രവര്‍ത്തിച്ചിരുന്നു. സ്ഥിതി നിയന്ത്രണ വിധേയമാണെന്നും പ്രതിഷേധങ്ങളിലെന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും വിശദീകരണം വന്നതിനു പിന്നാലെയാണ് നൂറുക്കണക്കിന് പേര്‍ പങ്കെടുത്ത പ്രതിഷേധ പ്രകടനം ശ്രീനഗറില്‍ നടന്നത്.  കുട്ടികളടക്കം പ്രതിേഷധത്തില്‍ പങ്കെടുത്തുവെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. 

ജമ്മു കാശ്മീരില്‍ ആര്‍ട്ടിക്കിള്‍ 35A റദ്ദാക്കുന്നതിന്റെ ഭാഗമായി ഏറെ മുന്നോരുക്കമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തിയത്. 40000 അര്‍ധസൈനികരെ അധികം വിന്യസിച്ചും മുന്‍മുഖ്യമന്ത്രിമാരെ തടവിലാക്കിയും  ഇന്റര്‍നെറ്റ് വിഛേദിച്ചും സമാനതകളില്ലാത്ത നീക്കമാണ് സര്‍ക്കാര്‍ നടത്തിയത്. പാര്‍ലമെന്റിലടക്കം വലിയ പ്രതിഷേധങ്ങള്‍ക്ക് ഇത് വഴിവെയ്ക്കുകയും ചെയ്തു. കഴിഞ്ഞ ദിവസങ്ങളില്‍ പതിനായിരങ്ങള്‍ പങ്കെടുത്ത പ്രതിഷേധ പ്രകടനം നടന്നുവെന്ന വാര്‍ത്ത കേന്ദ്രസര്‍ക്കാര്‍ തളളിയിരുന്നു. ഇതിനു പിന്നാലെയാണ്  ശ്രീനഗറില്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങളുയര്‍ത്തി നൂറുക്കണക്കിന് പേര്‍ പ്രകടനം നടത്തിയത്. 

MORE IN INDIA
SHOW MORE
Loading...
Loading...