രണ്ട് പുഴുങ്ങിയ മുട്ടക്ക് 1700 രൂപ; കഴുത്തറപ്പൻ ബിൽ പങ്കുവെച്ച് എഴുത്തുകാരൻ; രോഷം

mumbai-bill
SHARE

ചണ്ഡീഗഡിലെ ഹോട്ടലിൽ രണ്ട് പഴത്തിന് 400 രൂപ വാങ്ങിയ വാർത്ത നമ്മളേറെ ചർച്ച ചെയ്തതാണ്. എന്നാൽ അതൊന്നും ഒന്നുമല്ലെന്ന് തെളിയിക്കുന്നതാണ് മുംബൈയിൽ നിന്നുള്ള മറ്റൊരു വാർത്ത. രണ്ട് പുഴുങ്ങിയ മുട്ടക്ക് മുംബൈയിലെ ആഡംബര ഹോട്ടൽ ഈടാക്കിയത് 1700 രൂപ. 

രണ്ട് പഴത്തിന് കണ്ണുതള്ളുന്ന വിലയിട്ട മാരിയറ്റ് ഹോട്ടലിന് എക്സൈസ് വകുപ്പ് 25000 രൂപ പിഴ ഈടാക്കിയിട്ട് അധികകാലമായില്ല. എഴുത്തുകാരൻ കാർത്തിക് ധർ ആണ് മുംബൈയിലെ ഫോർ സീസൺ ഹോട്ടലിലെ കഴുത്തറുക്കുന്ന ബില്ലിന്റെ വിവരങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചത്. 

രണ്ട് പുഴുങ്ങിയ മുട്ടക്ക് 1700 രൂപ എന്ന് പോസ്റ്റ് ചെയ്ത കാർത്തിക് രാഹുൽ ബോസിനെയും ടാഗ് ചെയ്തിങ്ങനെ കുറിച്ചു, 'നമുക്ക് പ്രതിഷേധിക്കാം?'. ബില്ലിന്റെ ചിത്രവും കാർത്തിക് പങ്കുവെച്ചിട്ടുണ്ട്. രണ്ട് ഓംലെറ്റിനും 1700 രൂപയാണ് ബില്ലിലുള്ളത്. മൊത്തം 6,938 രൂപയുടെ ബില്ലാണ് കാർത്തികിന് ഹോട്ടൽ നൽകിയത്.

ട്വീറ്റിനോട് ഹോട്ടൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇത് സ്വർണമുട്ടയാണോ എന്നാണ് കാർത്തികിന്റെ ട്വീറ്റിനോട് ഒരാൾ പ്രതികരിച്ചിരിക്കുന്നത്. രാഹുൽ ബോസിന്റെ ട്വീറ്റ് ചർച്ചയായതുപോലെ കാർത്തികിന്റെ ട്വീറ്റും വലിയ ചർച്ചയായിട്ടുണ്ട്. 

MORE IN INDIA
SHOW MORE
Loading...
Loading...