നിറഞ്ഞൊഴുകി പാലം; ആംബുലൻസിന് വഴികാട്ടിയായി 'ബാലൻ'; വിഡിയോ

flood-boy
SHARE

നിറഞ്ഞൊഴുകുന്ന പാലത്തില്‍ വഴിയറിയാതെ കുടുങ്ങിയ ആംബുലന്‍സിന് വഴികാട്ടിയായി ബാലന്‍. നിറഞ്ഞാഴുകിയ കൃഷ്ണ നദിയ്ക്ക് സമീപം ദേവദുര്‍ഗ യാഡ്ഗിര്‍ റോഡില്‍ ഇന്ന് രാവിലെയാണ് സംഭവം. 

തടാകത്തിന് കുറുകെ നിര്‍മ്മിച്ച പാലത്തില്‍ കൃഷ്ണ നദി കരകവിഞ്ഞതോടെയാണ് വെള്ളം കയറിയത്. അരയോളം വെള്ളത്തില്‍ അതിസാഹസികമായാണ് ബാലന്‍ നടക്കുന്നത്. കുത്തിയൊലിച്ചെത്തുന്ന വെള്ളം നടക്കുന്നതിന് പലപ്പോഴും തടസ്സമാകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. 

പാലത്തിന്‍റെ അവസാന ഭാഗത്ത് എത്തുമ്പോഴേയ്ക്കും വീണുപോയ ബാലനെ കരയില്‍ നിന്നൊരാള്‍ സഹായിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. വടക്കന്‍ കര്‍ണാടകയിലെ നിരവധി പ്രദേശങ്ങള്‍ കൃഷ്ണ നദിയില്‍ ജലനിരപ്പുയര്‍ന്നതോടെ വെള്ളപ്പൊക്ക ഭീതിയിലാണ്.

MORE IN INDIA
SHOW MORE
Loading...
Loading...