സമ്മാനമായി ജാഗ്വാർ ആഗ്രഹിച്ചു; പകരം കിട്ടിയ ബിഎംഡബ്ല്യു പുഴയിൽ തള്ളി; വിഡിയോ

bmw-river-10
SHARE

പ്രതീക്ഷിച്ച സമ്മാനം ലഭിച്ചില്ലെങ്കിൽ നിരാശരാകുക സ്വാഭാവികം. പക്ഷേ ആ സമ്മാനം വേണ്ടെന്നുവെക്കുന്നവർ അപൂർവ്വമാണ്. വിലപിടിപ്പുള്ള സമ്മാനമാണെങ്കിൽ സാധ്യതയേ ഇല്ല. 

അത്തരത്തില്‍ വളരെ വിചിത്രമായ സംഭവമാണ് വെള്ളിയാഴ്ച ഹരിയാനയിൽ റിപ്പോർട്ട് ചെയ്തത്. തന്റെ പിറന്നാളിന് സമ്മാനമായി ആഢംബര കാർ ആയ ജാഗ്വാർ വേണമെന്ന് യുവാവ് മാതാപിതാക്കളോട് ആവശ്യപ്പെട്ടു. എന്നാൽ ജാഗ്വാറിന് പകരം ബിഎംഡബ്ല്യു വാങ്ങി നൽകി. 

എന്നാൽ ആഗ്രഹിച്ച സമ്മാനം ലഭിക്കാത്തതിനാൽ യുവാവ് പ്രകോപിതനായി. പെട്ടെന്നുണ്ടായ ദേഷ്യത്തിൽ യുവാവ് വാഹനം പുഴയിൽ തള്ളി. വാഹനം പുഴയിൽ മുങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്ത് സോഷ്യല്‍ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു. 

എന്നാൽ അൽപ്പസമയത്തിനുള്ളിൽ യുവാവിന്റെ ദേഷ്യമടങ്ങി. നാട്ടുകാരെ കൂട്ടിയെത്തി വാഹനം കരയിലെത്തിക്കാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ വൈറലായിരിക്കുകയാണ്. യുവാവിനെതിരെ വിമർശനങ്ങളും പരിഹാസങ്ങളും നിറയുകയാണ്. സംഭവത്തിൽ യുവാവിനെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. 

MORE IN INDIA
SHOW MORE
Loading...
Loading...