വന്‍ തട്ടിപ്പിനിരയായി കോണ്‍ഗ്രസ് എംപി; 23 ലക്ഷം പോയതറിഞ്ഞത് മെസേജ് വന്നപ്പോള്‍

kaur
SHARE

ഒാണ്‍ലൈന്‍ തട്ടിപ്പിനിരയായി കോണ്‍ഗ്രസ് എംപിയും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങിന്റെ ഭാര്യയുമായ പ്രണീത് കൗര്‍. എംപിക്ക് നഷ്ടപ്പെട്ടത് 23 ലക്ഷം രൂപയാണ്. 

എസ്ബിെഎ മാനേജര്‍ എന്ന് സ്വയം പരിജയപ്പെടുത്തിയ ആള്‍ കൗറിനെ ഫോണില്‍ വിളിക്കുകയായിരുന്നു. ബാങ്ക് അക്കൗണ്ട് നമ്പറും എടിഎം പിന്‍ നമ്പറും ഒറ്റിപി സന്ദേശവുമടക്കം ചോദിച്ച് മനസ്സിലാക്കിയ പ്രതി പണം തട്ടിയെടുത്തു. ദില്ലിയില്‍ പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു കൗര്‍. 

ഫോണില്‍ സന്ദേശം എത്തുമ്പോളാണ് ലക്ഷങ്ങള്‍ തനിക്ക് നഷ്ടപ്പെട്ടെന്ന് കൗര്‍ അറിയുന്നത്. ഉടന്‍ തന്നെ സംഭവം സൈബര്‍ സെല്ലിനെ അറിയിക്കുകയായിരുന്നു. പിന്നീട് റാഞ്ചിയില്‍ വെച്ചാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

MORE IN INDIA
SHOW MORE
Loading...
Loading...