കഴുത്തൊപ്പം വെള്ളത്തിൽ രക്ഷാപ്രവർത്തനം; പറന്നിറങ്ങി വ്യോമസേന; യുവതിക്ക് രക്ഷ; വിഡിയോ

lady-airforce-flood
SHARE

കഴിഞ്ഞ വർഷം മഹാപ്രളയസമയത്ത് കേരളം കടന്നുപോയ ദിവസങ്ങളിലൂടെയാണ് ഗുജറാത്തിലെ നവ്സാരി കടന്നുപോകുന്നത്. കനത്ത മഴയെ തുടർന്ന് വെളളക്കെട്ടിൽ കുടുങ്ങിയ സ്ത്രീയെ രക്ഷിക്കുന്ന വ്യോമസേന ഉദ്യോഗസ്ഥന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. 

കഴുത്തൊപ്പം വെള്ളത്തില്‍ നിന്നാണ് രക്ഷാപ്രവർത്തനം. ലഫ്റ്റനന്റ് കരൺ ദേശ്മുഖ് സ്ത്രീയെ തൂക്കു കൊട്ടയിൽ കയറ്റി ഹെലികോപ്റ്ററിൽ എത്തിക്കുകയായിരുന്നു. തൂക്കുകൊട്ടയിൽ കയറാന്‍ സ്ത്രീ ഭയപ്പെട്ടതോടെയാണ് കരൺ നേരിട്ട് ഇറങ്ങിയത്. അതിവേഗം ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലായിരുന്നു വ്യോമസേന രക്ഷകരായത്. വ്യോമസേനയുടെ ട്വിറ്ററിലും ഇൗ വിഡിയോ പങ്കുവച്ചിട്ടുണ്ട്. വിഡിയോ കാണാം.

കേരളത്തിലും കനത്ത മഴ തുടരുകയാണ്. വടക്കൻ കേരളത്തിലാണ് മഴ കനത്ത നാശം വിതയ്ക്കുന്നത്. ദേശീയ ദുരന്തനിവാരണസേനയെ നിലമ്പൂരിലേക്കും ഇടുക്കിയിലേക്കും അയച്ചു. ഞായറാഴ്ചവരെ കാലവര്‍ഷം ശക്തമായി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മത്സ്യതൊഴിലാളികള്‍ കടലില്‍പോകരുതെന്ന ജാഗ്രതാ നിര്‍ദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. 

കനത്തമഴയും കാറ്റും കടലാക്രമണവും സൃഷ്ടിച്ചുകൊണ്ടാണ് കാലവര്‍ഷം ശക്തമായത്. എല്ലാ ജില്ലകളിലും പുഴകള്‍ കരകവിഞ്ഞൊഴുകയാണ്. താഴ്ന്നപ്രദേശങ്ങളില്‍വെള്ളം കയറി. ഈ സാഹചര്യത്തിലാണ് നിലമ്പൂരിലേക്കും ഇടുക്കിയിലേക്കും കേന്ദ്ര ദുരന്ത നിവാരണ സേനയുടെ ഒാരോ യൂണിറ്റിനെ അയക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചത്. ദുരന്തനിവാരണ സേനയുടെ പത്ത് യൂണിറ്റുകളെക്കൂടി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടും. വയനാട്ടിലേക്കും മലപ്പുറത്തേക്കും അഗ്നിശമന സേനയുടെ കൂടുതല്‍യൂണിറ്റുകളെ അയക്കും. ജില്ലാ കലക്ടര്‍മാരോട് ആവശ്യമുള്ള ദുരിതാശ്വാസ ക്യാമ്പുകള്‍തുറക്കാനും അപകടമുള്ള സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനും ആവശ്യപ്പെട്ടിട്ചുണ്ട്. 1385 പേരാണ് വിവിധ ക്യാമ്പുകളിലുള്ളത്. 

ദുരന്ത നിവാരണ അതോറിറ്റി ആസ്ഥാനത്ത് Emergency Operation centre പ്രവര്‍ത്തനം ആരംഭിച്ചു. പൊലീസ്, ആരോഗ്യ വകുപ്പുകളോടും രക്ഷാപ്രവര്‍ത്തനത്തില്‍ സജീമാകാന്‍ നിര്‍ദ്ദേശം നല്‍കി. ഞായറാഴ്ചവരെ മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റുണ്ടാകും. 3.5 മീറ്റര്‍വരെയുള്ള തിരമാലകള്‍ക്കും ശക്തമായ കടലാക്രമണത്തിനും ഇടയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍പോകരുത്. ചെങ്കുത്തായ മലമ്പ്രദേശങ്ങളിലുള്ളവര്‍ മണ്ണിടിച്ചിലിനെതിരെ ജാഗ്രതപാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. 

MORE IN INDIA
SHOW MORE
Loading...
Loading...