'അച്ഛൻ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചു; ഇതാണ് സ്നേഹമെന്ന് പറഞ്ഞു'; മകളുടെ കുറിപ്പ്; അറസ്റ്റ്

father-rape
SHARE

സ്വന്തം പിതാവ് തന്നെ ആറാം വയസ്സിൽ ആദ്യമായി പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തിയ രാജസ്ഥാനിലെ 16–കാരിയായ പെൺകുട്ടിയുടെ ഡയറിക്കുറിപ്പുകളും പുറത്ത്. 10 വർഷങ്ങളായി അച്ഛൻ നിരന്തരമായി പീഡിപ്പിക്കുന്നുവെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് മകൾ. കുറ്റക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മൂന്ന് വർഷത്തോളമായി തന്റെ അനുഭവങ്ങൾ പെൺകുട്ടി ഡയറിയിൽ കുറിച്ചിരുന്നു. പൊലീസ് ഇതും കണ്ടെടുത്തു. 

ഡയറിയിൽ നിന്നും കണ്ടെത്തിയ വിവരങ്ങൾ ഇങ്ങനെ: രാജസ്ഥാനിലെ ഗംഗാനഗര്‍ ജില്ലയിലാണ് പെണ്‍കുട്ടി താമസിക്കുന്നത്. മുത്തശ്ശിയുടെയും മുത്തച്ഛന്റേയും ഒപ്പം കഴിയുകയായിരുന്നു പെണ്‍കുട്ടി തന്റെ ആറാം വയസിലാണ് അച്ഛനമ്മമാരുടെ വീട്ടിലേക്ക് വരുന്നത്. ഏറെ ആഹ്ലാദവതിയായിരുന്ന കുട്ടി അച്ഛന്റെ പെരുമാറ്റം കാരണം ഉള്‍വലിഞ്ഞവളായി തീരുന്നു. വീട്ടിലെത്തി ഏതാനും നാളുകള്‍ക്കുള്ളില്‍ അച്ഛന്‍ തന്റെ ശരീരത്തിലെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കാന്‍ തുടങ്ങിരുന്നു എന്ന് കുട്ടി തന്റെ ഡയറിക്കുറിപ്പില്‍ പറയുന്നു. വെറും ആറ് വയസ് മാത്രമുള്ള കുട്ടിയെ അശ്ലീല വിഡിയോകള്‍ കാണിക്കുന്നതും ഇയാൾ പതിവാക്കി. ദിവസവും ഇയാള്‍ കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു.

ആദ്യത്തെ മൂന്ന് വര്‍ഷങ്ങളില്‍ അച്ഛനില്‍ നിന്നും ഏൽക്കുന്ന പീഡനം എന്താണെന്ന് മനസ്സിലാക്കാൻ പോലും പെൺകുട്ടിക്ക് കഴിഞ്ഞില്ലെന്ന് കുട്ടി കുറിച്ചു. ന്നെ ഉപദ്രവിക്കുന്നത് എന്തിനാണെന്ന് കുട്ടി ചോദിക്കുമ്പോള്‍ ഇത് ഉപദ്രവമല്ലെന്നും ഇങ്ങനെയാണ് അച്ഛന്‍ മകളെ സ്‌നേഹിക്കുന്നതെന്നുമാണ് അധ്യാപകന്‍ കൂടിയായ ഇയാള്‍ മറുപടി പറഞ്ഞിരുന്നത്.  സ്വന്തം മകളെ മാത്രമല്ല ട്യൂഷനായി എത്തുന്ന മറ്റൊരു കുട്ടിയേയും ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി മകള്‍ തന്റെ ഡയറിയിലൂടെ വെളിപ്പെടുത്തി. നിരന്തരം അശ്ലീല വിഡിയോ തന്നെ കാണിക്കുന്ന പിതാവിനെ എതിര്‍ത്തപ്പോള്‍ അയാള്‍ തന്നെ ക്രൂരമായി മര്‍ദ്ധിച്ചുവെന്നും രണ്ടു തവണ തന്നെ ബലാല്‍സംഗം ചെയ്തുവെന്നും പെണ്‍കുട്ടി വ്യക്തമാക്കുന്നു.

അച്ഛന്റെ ഉപദ്രവം കാരണം താന്‍ ആത്മഹത്യ ചെയ്യാന്‍ ആലോചിക്കുകയാണെന്ന് കുട്ടി തന്റെ ക്ലാസിലെ ഒരു സുഹൃത്തിനോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്.  പെണ്‍കുട്ടിയുടെ സുഹൃത്ത് ഈ വിവരം പ്രിന്‍സിപ്പാളിനെ അറിയിച്ചു. പ്രിന്‍സിപ്പള്‍ പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് പോസ്‌കോ ചുമത്തി ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ അമ്മ വീട്ടമ്മയാണ്. 

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...