മഴയത്ത് രക്ഷകയായി ഇൻസ്പെക്ടർ അരുണ; ‘ലേഡി സിങ്ക’ത്തിന് വീണ്ടും വാഴ്ത്ത്: വൈറൽ

arunapolice-07
SHARE

സിനിമാ സ്റ്റൈലിൽ പ്രതിയെ ചേസ് ചെയ്ത് പിടിക്കാൻ മാത്രമല്ല കേടായ കാറ് തള്ളി നീക്കാനും മരത്തിനടിയിൽ കുടങ്ങിയവരെ രക്ഷിക്കാനും മടിയില്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഇൻസ്പെക്ടർ അരുണ. ലേഡി സിങ്കം എന്ന് സോഷ്യൽ മീഡിയ സ്നേഹത്തോടെ വിളിക്കുന്ന അവർ ബുലന്ദ്ശഹർ കോട്ട്വാലിയുടെ ചുമതലയാണ് നോക്കുന്നത്. കനത്ത മഴയിൽ കുടുങ്ങിപ്പോയവർക്കാണ് ഇൻസ്പെക്ടർ അരുണ റായിയും സംഘവും രക്ഷകരായത്.

മഴയിൽ കടപുഴകി വീണ മരത്തിനടിയിൽ നിന്നും മൂന്ന് പേരെ അവർ ജീവിതത്തിലേക്ക് പിടിച്ചു കയറ്റി. ഗതാഗത തടസം സൃഷ്ടിച്ച കാർ തള്ളി നീക്കുന്നതിനും നാട്ടുകാർക്കൊപ്പം കൂടി അരുണ. മഴദിവസങ്ങളിൽ നിങ്ങളുടെ വിളിപ്പുറത്തുണ്ട് എന്ന തലക്കെട്ടോടെ യുപി പൊലീസാണ് രക്ഷാപ്രവർത്തനത്തിന്റെ ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവച്ചത്. മാതൃകാപരമായി പ്രവർത്തിച്ച ലേഡി സിങ്കത്തെയും സംഘത്തെയും  സമൂഹമാധ്യമങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞു.

ഇക്കഴിഞ്ഞ മെയ് മാസമാണ് പിടികിട്ടാപ്പുള്ളിയായിരുന്ന പാലിയയെ അവർ ഓടിച്ചിട്ട് പിടിച്ചത്. പതിവ് പോലെ വാഹനപരിശോധനയ്ക്കിറങ്ങിയ അരുണയെ കാറിനുള്ളിൽ ഇരുന്ന് ഇയാൾ ആക്രമിച്ചു. ഇതോടെയാണ് തിരക്കേറിയ റോഡിൽ പാലിയയെ ചേസ് ചെയ്ത് കയ്യോടെ പിടികൂടിയത്. 

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...