ബാലവേല പുര്‍ണമായും നിര്‍ത്തലാക്കുന്നതോടെ രാജ്യത്ത് തൊഴിലായ്മ ഇല്ലാതാകും; കൈലാഷ് സത്യാര്‍ഥി

SHARE
sathya

ബാലവേല പുര്‍ണമായും നിര്‍ത്തലാക്കുന്നതോടെ ഇന്ത്യയില്‍ തൊഴിലായ്മയും ഇല്ലാതാകുമെന്ന് നോബേല്‍ സമ്മാനജേതാവ് കൈലാഷ് സത്യാര്‍ഥി. ബാലവേലയെടുക്കുന്ന കുട്ടികളുടെയും തൊഴില്‍ രഹിതരുടെയും എണ്ണം ഏകദേശം തുല്യമാണ്. സ്വന്തം ജീവിത കഥ പറയുന്ന ഡോക്യുമെന്ററി ദ പ്രൈസ് ഓഫ് ഫ്രീയുടെ ചെന്നൈയിലെ പ്രദര്‍ശനത്തിനു ശേഷം സംസാരിക്കുകയായിരുന്നു കൈലാഷ് സത്യാര്‍ഥി.

ജീവനുള്ള യന്ത്രങ്ങളാക്കപ്പെട്ട കുറേ ഹതഭാഗ്യരെ അന്തസുള്ള ജീവിതത്തിലേക്കു തിരികെ കൊണ്ടുവരാന്‍ ഒരാള്‍ തുടക്കമിട്ട പോരാട്ടത്തിന്റെ കഥയാണ് ദ പ്രൈസ് ഓഫ് ഫ്രീ. നോബേല്‍ സമ്മാന ജേതാവ് കൈലാശ് സത്യാര്‍ഥിയുടെ ജീവിതവും പോരാട്ടവുമാണ് 93 മിനിറ്റുള്ള ഡോക്യുമെന്ററി.

ബീഹാറില്‍ നിന്നുള്ള ബാലനെ  ഡല്‍ഹിയില്‍  തുര്‍ക്കുമാന്‍ ഗേറ്റിലെ വ്യവസായ കേന്ദ്രത്തില്‍ നിന്നും രക്ഷിക്കുന്നതിലൂടെയാണ്  ഡോക്യുമെന്റി മുന്നോട്ടുപോകുന്നത്. നടന്‍ കമല്‍ ഹാസന്‍ അടക്കമുള്ളര്‍ക്കു മുന്നിലായിരുന്നു ഡോക്യുമെന്ററിയുടെ ചെന്നൈയിലെ പ്രദര്‍ശനം

പിഞ്ചുകുഞ്ഞുങ്ങള്‍ക്കു പോലും രക്ഷയില്ലാത്ത രാജ്യമായി ഇന്ത്യ മാറിയെന്ന് കലാഷ് സത്യാര്‍ഥി കുറ്റപെടുത്തി. നേരത്തെ യൂട്യൂബില്‍ റിലീസ് ചെയ്ത ഡോക്യുമെന്ററി ഇതിനകം 70 ലക്ഷം പേരാണ് കണ്ടിട്ടുള്ളത്

MORE IN INDIA
SHOW MORE
Loading...
Loading...