‘ചെകുത്താനും കടലിനുമിടെയിൽ ഇന്ത്യക്കാർ’; മോചനം അതിസങ്കീർണം

shipweb
SHARE

പിടിച്ചെടുത്ത കപ്പലുകള്‍ പരസ്പരം വിട്ടുനല്‍കി ഇറാനുമായി ബ്രിട്ടന്‍ ഒത്തുതീര്‍പ്പിനില്ലെന്ന് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മിഷണര്‍ ഡൊമിനിക് അസ്ക്വിത്. ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പല്‍ സ്റ്റെന ഇംപെറോ എത്രയും വേഗം വിട്ടയയ്ക്കണമെന്നും അദ്ദേഹം ഡല്‍ഹിയില്‍ ആവശ്യപ്പെട്ടു. ഇതോടെ ഇരുകപ്പലുകളിലുമുള്ള ഇന്ത്യക്കാരുടെ മോചനം സങ്കീര്‍ണമായി. 

 ബ്രിട്ടീഷ് കപ്പല്‍ സ്റ്റെന ഇംപെറോയുടെയും ഇറാന്‍ കപ്പല്‍ ഗ്രേസ് വണ്ണിന്‍റെയും പ്രശ്നം രണ്ടായി കാണണമെന്ന് ബ്രിട്ടീഷ് ഹൈക്കമ്മിഷന്‍ വാദിക്കുന്നു. യൂറോപ്യന്‍ യൂണിയന്‍ നിരോധനം ഏര്‍പ്പെടുത്തിയ സിറിയയിലേക്ക് എണ്ണയുമായി പോയ ഇറാന്‍ കപ്പലാണ് ബ്രിട്ടന്‍ പിടിച്ചെടുത്തത്. രാജ്യാന്തര കപ്പല്‍ച്ചാലിലൂടെ പോയ ഗ്രേസ് വണ്‍ ഇറാന്‍കാര്‍ അന്യായമായി പിടിച്ചെടുക്കുകയായിരുന്നു. അതിനാല്‍ കപ്പലുകള്‍ പരസ്പരം വിട്ടുനല്‍കിയുള്ള പരിഹാരം സാധ്യമല്ലെന്ന് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മിഷണര്‍ ഡൊമിനിക് അസ്ക്വിത് ഡല്‍ഹിയില്‍ വ്യക്തമാക്കി. 

മലയാളികളടക്കം സ്റ്റെന ഇംപെറോയില്‍ പതിനെട്ടും ഗ്രേസ് വണ്ണില്‍ ഇരുപത്തിനാലും ഇന്ത്യക്കാരാണുള്ളത്. ഗ്രേസ് വണ്ണിന്‍റെ കാര്യത്തില്‍ ജിബ്രാള്‍ട്ടറിലെ നിയമനടപടികള്‍ തുടരുമെന്ന് ബ്രിട്ടീഷ് ഹൈക്കമ്മിഷണര്‍ പറഞ്ഞു. ജിബ്രാള്‍ട്ടറില്‍ തടഞ്ഞുവച്ച ഗ്രേസ് വണ്‍ വിട്ടുകിട്ടാതെ അനുരഞ്ജനം സാധ്യമല്ലെന്ന നിലപാടില്‍ ഇറാന്‍ ഉറച്ചുനില്‍ക്കുകയാണ്. അതേസമയം, ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം തുടരുകയാണ്. 

MORE IN INDIA
SHOW MORE
Loading...
Loading...