വെറും 34 മാസം; ഇന്ത്യയിൽ ജിയോ ഒന്നാമത്; ലയിച്ചിട്ടും രക്ഷയില്ലാതെ ഭീമൻമാർ

jio-ambani-one
SHARE

ദിവസം തോറും വിസ്മയിപ്പിക്കുന്ന വളർച്ച സ്വന്തമാക്കി മുന്നേറുകയാണ് ജിയോ. വോഡഫോണും ഐഡിയയും ഒരുമിച്ചിട്ട് പോലും ജിയോയെ തോൽപ്പിക്കാൻ ആയില്ല എന്നതും പുതിയ കണക്കുകൾ സൂചിപ്പിക്കുന്നു. രാജ്യത്തെ ടെലികോം വരിക്കാരുടെ എണ്ണത്തിൽ പുതിയ റിപ്പോർട്ടുകൾ പ്രകാരം മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ ഒന്നാമതാണ്. വോഡഫോൺ ഐഡിയ കമ്പനികളുടെ മൊത്തം വരിക്കാരുടെ എണ്ണം 32 കോടിയിലെത്തിയാണ് റിപ്പോർട്ടിലുള്ളത്. എന്നാൽ ജിയോയുടെ ഒന്നാം പാദ റിപ്പോർട്ട് പ്രകാരം വരിക്കാരുടെ എണ്ണം 32.29 കോടിയാണ്. തൊട്ടു പിന്നിലുള്ള എയര്‍ടെല്ലിന്റെ വരിക്കാരുടെ എണ്ണം 32.03 കോടിയുമാണ്.

വെറും 34 മാസം കൊണ്ടാണ് ജിയോ ഇൗ നേട്ടം കൈവരിച്ചത് എന്നതും ശ്രദ്ധേയം. 2016 സെപ്റ്റംബർ 5ന് ജിയോ തുടങ്ങുമ്പോൾ എയര്‍ടെൽ ഒന്നാമതും ഐഡിയ രണ്ടാമതും വോഡഫോൺ മൂന്നാം സ്ഥാനത്തുമായിരുന്നു. ഇതിനിടെ വോഡഫോണും ഐഡിയയും ലയിച്ചിട്ടും വരിക്കാരെ പിടിച്ചുനിർത്താൻ കഴിഞ്ഞില്ല. ടെലികോം വിപണിയിലെ എല്ലാ റെക്കോർഡുകളും തകർത്താണ് മുകേഷ് അംബാനിയുടെ കമ്പനി ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.

വിപണിയിലെത്തി 170 ദിവസത്തിനകം 10 കോടി ഉപഭോക്താക്കളാണ് ജിയോ നേടി അദ്ഭുതപ്പെടുത്തിയത്. എയർടെൽ, വോ‍ഡഫോൺ, ഐഡിയ എന്നിവയ്ക്ക് ശേഷം നാലാം സ്ഥാനത്താണ് ഉപഭോക്താക്കളുടെ എണ്ണത്തിൽ‌ ജിയോയുടെ അതിവേഗം കുതിച്ചു. പിന്നെ ഓരോ മാസവും 50 ലക്ഷത്തിനു മുകളിൽ അധിക വരിക്കാരെ സ്വന്തമാക്കാൻ ജിയോയ്ക്ക് സാധിച്ചു. 

MORE IN INDIA
SHOW MORE
Loading...
Loading...